സംസ്ഥാന ന്യൂനപക്ഷ കോർപറേഷൻ 250 കോടിയോളം രൂപ വായ്പയായി വിതരണം ചെയ്തു- വി. അബ്ദുറഹിമാൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്‍ നാളിതുവരെ 6300 ഗുണഭോക്താക്കള്‍ക്കായി 250 കോടിയോളം രൂപ വായ്പയായി വിതരണം ചെയ്തുവവെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിലൂടെ ന്യൂ നപക്ഷ ശാക്തീകരണം നടപ്പിലാക്കുന്നതിന് കോർപറേഷൻ വലിയ പങ്ക് വഹിച്ചുവെന്നും എൻ.കെ. അക്ബര്‍, എം.എം. മണി, പി.ടി.എ. റഹീം, ജി. സ്റ്റീഫന്‍ എന്നിവർക്ക് മന്ത്രി നിയമസഭയിൽ മറുപടി നൽകി.
സംസ്ഥാനത്തെ മതന്യൂ നപക്ഷങ്ങളുടെ ക്ഷേമത്തിനും സാമ്പത്തിക ഉന്നമനത്തിനുമായി സംസ്ഥാന ന്യൂനപക്ഷ കോർപറേഷന്‍ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. സ്വയം തൊഴില്‍ വായ്പ (എൻ.എം.ഡി.എഫ്.സി), വിദ്യാഭ്യാസ വായ്പ (എൻ.എം.ഡി.എഫ്.സി), മൈക്രോ ഫിനാന്‍സ് (എൻ.എം.ഡി.എഫ്.സി), സ്വയം തൊഴില്‍ വായ്പ (കെ.എസ്.എം.ഡി.എഫ്.സി), ബിസിനസ് വിപുലീകരണ വായ്പ, പേരന്റ് പ്ലസ് (വിദ്യാഭ്യാസ വായ്പ), പ്രവാസി സ്വയം തൊഴില്‍ വായ്പ, വിസ വാ യ്പ, ഭവന വാ യ്പ, ഉദ്യോഗസ്ഥ വായ്പ (വിവിധോദ്ദേശം ), മദ്രസ്സ അദ്ധ്യാ പകര്‍ക്കുളള പലിശ രഹിത ഭവന വായ്പ, .ന്യൂ നപക്ഷ വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ക്കുളള വാ യ്പ, വിവാഹ വായ്പ, ചികിത്സാ വായ്പ തുടങ്ങിയവയാണ്.
സംസ്ഥാനത്തെ പൊതു മേഖല ബാങ്കുകള്‍, മറ്റു അംഗീകൃത സഹകരണസ്ഥാപനങ്ങള്‍ മുഖാന്തിരം നടപ്പിലാക്കുന്ന വായ്പ പദ്ധതികള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ കോർപറേഷന്‍ വളരെ കുറഞ്ഞ പലിശ നിരക്കിലാണ് ഈ വായ്പകള്‍ നൽകുന്നത്. ഈ വായ്പ പദ്ധതികള്‍ നടപ്പിലാക്കുന്നത് വഴി ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന ന്യൂനപക്ഷ കോർപറേഷന്‍ നിരന്തരമായി ഇടപെടുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.