സംസ്ഥാന പട്ടയമേള നാളെ; വിതരണം ചെയ്യുക 3575 പട്ടയങ്ങൾ
text_fieldsതൃശൂർ: സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി വിവിധ ജില്ലകളിൽ നടക്കുന്ന പട്ടയ വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച രാവിലെ 11.30ന് നിർവഹിക്കും. ഓൺലൈനായി നടക്കുന്ന ചടങ്ങിൽ റവന്യൂ-ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയങ്ങൾ വിതരണം ചെയ്യുന്നത് തൃശൂർ ജില്ലയിലാണ്. 3575 പട്ടയങ്ങള്‍. ഇതിൽ 270 എണ്ണം വനഭൂമി പട്ടയങ്ങളാണ്.
8 വിഭാഗങ്ങളിലായാണ് പട്ടയം വിതരണം ചെയ്യുന്നത്. മിച്ചഭൂമി പട്ടയം -96, സുനാമി പട്ടയം -7, ഇനാം പട്ടയം - 21, 1993 ലെ പതിവ് ചട്ടപ്രകാരം വനഭൂമി പട്ടയം - 270, ലാന്റ് ട്രിബ്യൂണൽ പട്ടയം - 2511, ദേവസ്വം പട്ടയം - 661, 1
995 പതിവ് ചട്ടപ്രകാരമുള്ള മുൻസിപ്പൽ പട്ടയം - 5, 1964ലെ പതിവ് ചട്ടപ്രകാരമുള്ള പട്ടയം - 4 എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്. തൃശൂർ ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, ഡോ. ആര്‍ ബിന്ദു എന്നിവര്‍ മുഖ്യാതിഥികളാകും. ഉദ്ഘാടന ശേഷം ബന്ധപ്പെട്ട വില്ലേജ് ഓഫീസുകൾ മുഖേന കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പട്ടയങ്ങൾ വിതരണം ചെയ്യും.
സംസ്ഥാന സർക്കാരിന്‍റെ ആദ്യ നൂറുദിനം 13,534 പട്ടയങ്ങൾ വിതരണത്തിനായി സജ്ജമായിട്ടുണ്ട്. താലൂക്ക് കേന്ദ്രങ്ങളിൽ എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.