സവർണ സംവരണത്തിൽ കലങ്ങി സംസ്ഥാന രാഷ്ട്രീയം
text_fieldsതിരുവനന്തപുരം: സവർണ സംവരണ വിഷയത്തിൽ സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിയുന്നു. തങ്ങൾ വോട്ട് ബാങ്കുകളായി കരുതുന്ന സാമുദായിക സംഘടനകൾ സ്വീകരിക്കുന്ന നിലപാടും നയം മാറ്റവും ഇരുമുന്നണി നേതൃത്വത്തെയും ആശയക്കുഴപ്പത്തിലാക്കുകയാണ്.
സവർണ സംവരണം കേന്ദ്രം പാസാക്കുന്നതിന് മുേമ്പ ദേവസ്വം ബോർഡിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സി.പി.എമ്മിെൻറ നീക്കം കൃത്യമായ കണക്കുകൂട്ടലോടെയാണ്. ദേവസ്വം ബോർഡ് സ്ഥാപനങ്ങളിൽ കാലങ്ങളായി 80 ശതമാനത്തിലധികം ജോലികൾ സവർണരിൽ മാത്രം നിക്ഷിപ്തമായിരിക്കെയാണ് സംവരണം നടപ്പാക്കിയത്. കേന്ദ്ര നിയമത്തിന് പിന്നാലെ സർക്കാർ നിയമനത്തിലും വിദ്യാലയ പ്രവേശനത്തിലും 10 ശതമാനം സംവരണവും നടപ്പാക്കി.
എക്കാലത്തും സാമൂഹിക സംവരണത്തിന് നിലപാട് സ്വീകരിച്ചിരുന്ന സി.പി.െഎയും മണ്ഡൽ കമീഷൻ റിപ്പോർട്ടിെൻറ പൈതൃകം പേറുന്ന ജനതാദൾ അടക്കം രണ്ട് സോഷ്യലിസ്റ്റ് കക്ഷികളുമുള്ള എൽ.ഡി.എഫ് െഎകകണ്ഠ്യേനയാണ് ഇൗ നിലപാടിലെത്തിയത്. ശബരിമലയിൽ നഷ്ടപ്പെട്ട മുന്നാക്ക വോട്ടാണ് സി.പി.എമ്മിെൻറ ലക്ഷ്യം. തലസ്ഥാനത്ത് ശ്രീനാരായണഗുരു പ്രതിമ സ്ഥാപിച്ചതും ഒാപൺ സർവകലാശാലക്ക് ഗുരുവിെൻറ പേര് നൽകിയതും വഴി ഇൗഴവ വിഭാഗത്തിന് സർക്കാറിനോടുണ്ടായ വൈകാരിക ആഭിമുഖ്യം ചൂഷണം ചെയ്താണ് സംവരണ അട്ടിമറി നടപ്പാക്കുന്നത്.
സർക്കാറിെനതിരെ ദിനേന ആരോപണമുന്നയിക്കുന്ന കോൺഗ്രസ് ഇതിനെതിരെ മിണ്ടാത്തതും സർക്കാറിന് നേട്ടമായി. തുടക്കത്തിൽ മൗനത്തിലായിരുന്ന സംവരണ സമുദായങ്ങൾ രംഗത്തുവന്നതോടെ യു.ഡി.എഫും വിഷയം അഭിമുഖീകരിക്കാൻ നിർബന്ധിതരായി. ലീഗ് കടുപ്പിച്ചാൽ കോൺഗ്രസിന് നിലപാട് വ്യക്തമാക്കേണ്ടിവരും. എൻ.എസ്.എസിനെ പിണക്കാതെ നിലപാട് സ്വീകരിക്കേണ്ട വെല്ലുവിളിയാകും കോൺഗ്രസിന്.
പിന്നാക്ക വിഭാഗത്തിലുള്ള ഒരു മുഖ്യമന്ത്രിയിൽനിന്നുള്ള ഉദാരസമീപനം എൻ.എസ്.എസ് നേതൃത്വത്തിൽ എന്ത് ചലനമുണ്ടാക്കുമെന്ന ആശങ്ക യു.ഡി.എഫിനും ആകാംക്ഷ എൽ.ഡി.എഫിനുമുണ്ട്. ലീഗിെൻറ അഭിപ്രായത്തിൽ ചെന്നിത്തലയും മുല്ലപ്പള്ളിയും നിലപാട് വ്യക്തമാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടത് വിഷയം കോൺഗ്രസിെൻറ കളത്തിലേക്ക് തള്ളുകയെന്ന ലക്ഷ്യത്തോടെയാണ്.
അതേസമയം പിന്നാക്ക സമുദായങ്ങൾക്കൊപ്പം എസ്.എൻ.ഡി.പി കൂടി ചേരുമോ എന്ന ആശങ്കയാണ് സി.പി.എമ്മിന്. യോഗനേതൃത്വം ന്യൂനപക്ഷ വിരുദ്ധ നിലപാട് വെടിഞ്ഞാൽ വോട്ട് ബാങ്ക് നിലനിർത്താൻ സി.പി.എം വിയർക്കേണ്ടിവരും. കേന്ദ്ര സർക്കാർ പാസാക്കിയ സവർണ സംവരണത്തിനെതിരെ നിലപാട് സ്വീകരിക്കാൻ ബി.ജെ.പിക്കും വയ്യ. സവർണ- അവർണ ജാതി പോര് രൂക്ഷമായ ബി.ജെ.പി നേതൃത്വത്തിനും പരസ്യ നിലപാട് കൈപൊള്ളുന്നതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.