സംസ്ഥാന സ്കൂൾ കലോത്സവം: 24 വേദികൾ; മുഖ്യവേദി ആശ്രാമത്ത്
text_fieldsകൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുന്ന കൊല്ലം നഗരത്തിലെ വിവിധ ഭാഗങ്ങളിലെ വേദികൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. മന്ത്രി വി. ശിവൻകുട്ടി ഓൺലൈനായി പങ്കെടുത്ത അവലോകന യോഗത്തിലാണ് വേദികൾ അംഗീകരിച്ചത്. ആകെ 24 വേദികളാണ് ജനുവരി നാല് മുതൽ എട്ടുവരെ നടക്കുന്ന കലോത്സവത്തിന്. മുഖ്യവേദി ആശ്രാമം മൈതാനത്താണ്.
എസ്.എൻ കോളജ് ഓഡിറ്റോറിയം, സി.എസ്.ഐ ഓഡിറ്റോറിയം, സോപാനം ഓഡിറ്റോറിയം, എസ്.ആർ ഓഡിറ്റോറിയം, വിമല ഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ക്രിസ്തുരാജ് എച്ച്.എസ് ഓഡിറ്റോറിയം, ക്രിസ്തുരാജ് എച്ച്.എസ്.എസ് ഓഡിറ്റോറിയം, കൊല്ലം ഗവ. ഗേൾസ് എച്ച്.എസ്, കടപ്പാക്കട സ്പോർട്സ് ക്ലബ് (അറബിക് കലോത്സവം), കെ.വി.എസ്.എൻ.ഡി.പി യു.പി.എസ്, ആശ്രാമം (അറബിക് കലോത്സവം).
ജവഹർ ബാലഭവൻ (സംസ്കൃത കലോത്സവം), ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ഓഡിറ്റോറിയം, സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് (താഴത്തെ നില), സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് കൊല്ലം (രണ്ടാം നില), കർമലറാണി ട്രെയിനിങ് കോളേജ് കൊല്ലം, സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കൊല്ലം (താഴത്തെ നില), സെന്റ് ജോസഫ്സ് എച്ച്.എസ്.എസ് കൊല്ലം (മുകളിലത്തെ നില), കൊല്ലം ബാലികാമറിയം എൽ.പി.എസ്, ഹോക്കി സ്റ്റേഡിയം, ടി.കെ.ഡി.എം എച്ച്.എസ്.എസ് കടപ്പാക്കട (21 മുതൽ 24 വരെ വേദികൾ) എന്നിവിടങ്ങളിലാണ് വേദികള് ഒരുക്കുന്നത്. ചിന്നക്കട ക്രേവൻ എച്ച്.എസ്.എസിലാണ് ഭക്ഷണപന്തൽ.
വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി. ഭക്ഷണത്തിന്റെ കരാർ പഴയിടം മോഹനൻ നമ്പൂതിരിക്കും പന്തൽ കരാർ തൃശൂരിൽനിന്നുള്ള കരാറുകാരനും നൽകിയ തീരുമാനങ്ങൾ അംഗീകരിച്ചു. ജനുവരി ഒന്നിന് ജില്ലയിൽ എത്തിക്കുന്ന സ്വർണക്കപ്പ് വഹിച്ച് മൂന്നിന് നഗരത്തിൽ പ്രദക്ഷിണ ഘോഷയാത്ര നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്താൻ നിർദേശം നൽകി. കലോത്സവ വിളംബര യാത്രകൾ നടത്താനും തീരുമാനിച്ചു.
കലോത്സവ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മന്ത്രി വി. ശിവൻ കുട്ടി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എ. ഷാജഹാൻ, എ.ഡി.പി.ഐ, വിവിധ കമ്മിറ്റി കൺവീനർമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.