സംസ്ഥാന സ്കൂൾ കലോത്സവം കോഴിക്കോട്ട്; കായികമേള തിരുവനന്തപുരത്ത്
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അവസാനത്തിലും ജനുവരി ആദ്യത്തിലുമായി കോഴിക്കോട്ട് നടത്തും. സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ തിരുവനന്തപുരത്ത് നടത്താനും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
സംസ്ഥാന ശാസ്ത്രോത്സവം ഒക്ടോബറിൽ എറണാകുളത്ത് നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം കോട്ടയത്ത് നടത്തും. കോവിഡ് വ്യാപനത്തെതുടർന്ന് രണ്ട് വർഷത്തെ ഇടവേളക്കുശേഷമാണ് സ്കൂൾ കലോത്സവം, കായികമേള, ശാസ്ത്രോത്സവം എന്നിവ പുനരാരംഭിക്കുന്നത്. അധ്യാപക ദിനാഘോഷവും അനുബന്ധ പരിപാടികളും സെപ്റ്റംബർ മൂന്ന് മുതൽ അഞ്ച് വരെ കണ്ണൂരിൽ നടത്തും.
ഒന്നാം പാദവാർഷിക പരീക്ഷ ഒന്ന് മുതൽ 10 വരെ ക്ലാസുകൾക്ക് ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ രണ്ടുവരെ നടക്കും. അധ്യയനം തുടങ്ങാൻ വൈകിയതിനാൽ പ്ലസ് ടു വിദ്യാർഥികൾക്ക് പാദവാർഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് തീരുമാനം. ദക്ഷിണേന്ത്യൻ ശാസ്ത്രമേള ഇത്തവണ കേരളത്തിൽ നടത്തും. മലപ്പുറം, കൊല്ലം എന്നിവയാണ് വേദിക്കായി പരിഗണിക്കുന്നത്.
സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള രണ്ട് മാസത്തെ കുടിശ്ശിക തുക രണ്ട് ദിവസത്തിനകം അനുവദിക്കും. തുക ഉയർത്തുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ആവശ്യമാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.