സംസ്ഥാന സ്കൂൾ കലോത്സവം: വേദിയും മത്സരയിനങ്ങളും
text_fieldsകൊല്ലം: ജനുവരി നാല് മുതൽ എട്ടുവരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവ വേദികളിലെ മത്സരയിനങ്ങൾ നിശ്ചയിച്ചു. ആശ്രാമം മൈതാനത്തുള്ള പ്രധാന വേദിയിൽ ഉദ്ഘാടനത്തിനുശേഷം ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തോടെ കലയുടെ മാമാങ്കത്തിന് തുടക്കം കുറിക്കും.
തുടർന്ന് ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തം, ഒപ്പന, കുച്ചിപ്പുടി, തിരുവാതിര, ഭരതനാട്യം, നാടോടിനൃത്തം, സംഘനൃത്തം എന്നിവയും തുടർന്നുള്ള ദിവസങ്ങളിൽ ഒന്നാം വേദിയിൽ നടക്കും. എസ്.എൻ കോളജ് ഓഡിറ്റോറിയത്തിൽ എച്ച്.എസ്.എസ് വിഭാഗം ഭരതനാട്യം, നാടോടിനൃത്തം, കേരളനടനം, കുച്ചിപ്പുടി, പരിചമുട്ട്, വട്ടപ്പാട്ട്, മാർഗംകളി, എച്ച്.എസ് വിഭാഗം, കോൽക്കളി തിരുവാതിരകളി എന്നിവ നടക്കും.
സി.എസ്.ഐ കൺെവൻഷൻ സെന്ററിൽ കുച്ചിപ്പുടി, നാടോടിനൃത്തം, വട്ടപ്പാട്ട്, കേരളനടനം (എച്ച്.എസ്), ദഫ്മുട്ട്, ഭരതനാട്യം, (എച്ച്.എസ്.എസ്) എന്നിവ നടക്കും. സോപാനം ഓഡിറ്റോറിയത്തിലാണ് നാടകം. അയത്തിൽ എസ്.ആർ ഓഡിറ്റോറിയത്തിൽ പൂരക്കളി, കോൽക്കളി തുടങ്ങിയവ നടക്കും. മോണോ ആക്ട്, ചാക്യാർകൂത്ത് തുടങ്ങിയവ പട്ടത്താനം വിമലഹൃദയ സ്കൂളിലാണ്. കടപ്പാക്കട സ്പോർട്സ് ക്ലബ്, കെ.വി എസ്.എൻ.ഡി.പി യു.പി.എസ് എന്നിവിടങ്ങളിലാണ് അറബിക് കലോത്സവം. പഞ്ചവാദ്യം, ചെണ്ടമേളം, കഥകളിസംഗീതം, തായമ്പക തുടങ്ങിയവ ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിലാണ്. കടപ്പാക്കട ടി.കെ.ഡി.എം എച്ച്.എസ്.എസിലാണ് സംസ്കൃതോത്സവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.