58മത് സ്കൂൾ യുവജനോത്സവം: പന്തൽ കാൽനാട്ടുകർമ്മം നടന്നു
text_fieldsതൃശൂർ: 58മത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്‍റെ പന്തൽ കാൽനാട്ടുകർമ്മം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. തേക്കിൻകാട് പൂരം പ്രദർശന നഗരിയിലാണ് കാൽനാട്ടുകർമ്മം നടന്നത്. ഇത്തവണത്തെ സംസ്ഥാന യുവജനോത്സവം അവിസ്മരണിയമാക്കണം. തൃശൂർ ജനത യുവജനോത്സവം ഏറ്റെടുത്തു കഴിഞ്ഞുവെന്നും സുനിൽകുമാർ പറഞ്ഞു.
എം.എൽ.എമാരായ കെ.വി. അബ്ദുൽ ഖാദർ, മുരളി പെരുനെല്ലി, കെ. രാജൻ, അനിൽ അക്കര, മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീല വിജയകുമാർ, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ എം.എൽ റോസി, ലാലി ജയിംസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ, കൗൺസിൽ അംഗങ്ങൾ, തിരുവമ്പാടി -പാറമേക്കാവ് പ്രസിഡന്‍റുമാർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. സുമതി സ്വാഗതവും വർഗീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.