സംസ്ഥാന സ്കൂൾ ശാസ്ത്ര മേള: ലോഗോ പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ലോഗോ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന് നൽകി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. പൊതു വിദ്യാഭ്യാസ അഡീ. ഡയറക്ടർ ഷൈമോൻ, എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ, പ്രോഗ്രാം കൺവീനർ പി. സുജൂ മേരി, പബ്ലിസിറ്റി ജോ. കൺവീനർ ഹറോൾഡ് സാം തുടങ്ങിയവർ പങ്കെടുത്തു.
നവംബർ 30, ഡിസംബർ 1, 2, 3 തീയതികളിൽ തിരുവനന്തപുരം നഗരത്തിലെ ആറ് സ്കൂളുകളിലാണ് ശാസ്ത്രമേള നടക്കുക. ഉദ്ഘാടന-സമാപന സമ്മേളനവും സാമൂഹികശാസ്ത്ര, ഐ.ടി മേളകളും നടക്കുന്ന കോട്ടൻഹിൽ ഗവ. ഗേൾസ് എച്ച്.എസ്.എസാണ് പ്രധാന വേദി. പ്രവൃത്തി പരിചയ മേള പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസിലാണ്. ഗണിതമേള പട്ടം ഗവ. എച്ച്.എസ്.എസിലും സയൻസ് ഫെയർ സെന്റ് ജോസഫ് എച്ച്.എസ്.എസിലും നടക്കും. കരിയർ ഫെസ്റ്റിനും വൊക്കേഷനൽ എക്സ്പോക്കും മണക്കാട് ഗവ. വി ആൻഡ് എച്ച്.എസ്.എസും വേദിയാകും. ഭക്ഷണശാല ക്രമീകരിച്ചിരിക്കുന്നത് എസ്.എം.വി. മോഡൽ എച്ച്.എസ്.എസിലാണ്. നവംബർ 30ന് എസ്.എം.വി മോഡൽ സ്കൂളിൽ രജിസ്ട്രേഷൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.