സംസ്ഥാന സ്‌കൂള്‍ കായികമേള: വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കാന്‍ കൊച്ചി മെട്രോ
text_fieldsകൊച്ചി: സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജ്യന്യ യാത്രയൊരുക്കാൻ കൊച്ചി മെട്രോ. കായികമേള തുടങ്ങുന്ന അഞ്ചാം തിയതി മുതല്‍ 11ാം തിയതി വരെ ദിവസവും 1000 കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നത്. എറണാകുളം കലക്ടര്‍ എന്‍.എസ്.കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതി പ്രഖ്യാപിച്ചത്.
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിങ്കളാഴ്ച തിരിതെളിയും. വൈകിട്ട് നാലിന് ഉദ്‌ഘാടനച്ചടങ്ങ് ആരംഭിക്കും. 39 ഇനങ്ങളിലായി 2400 ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനായി എറണാകുളത്തെത്തുന്നത്. കലൂര്‍ സ്റ്റേഡിയമാണ് കായികമേളയുടെ ഉദ്ഘാടന വേദി. നടന്‍ മമ്മൂട്ടി മുഖ്യാഥിതിയാകും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എട്ട് സ്‌കൂളുകളും പങ്കെടുക്കും. ചരിത്രത്തിലാദ്യമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള സ്കൂളുകൾ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ പങ്കെടുക്കുന്നത്.
മേളയുടെ ബ്രാൻഡ് അംബാസഡർ പി. ആർ. ശ്രീജേഷ് ദീപശിഖ കൊളുത്തും. വ്യവസായമന്ത്രി പി. രാജീവ് അധ്യക്ഷനാകും. 11ന് നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫി സമ്മാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.