സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ തന്നെ
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ തന്നെ. മന്ത്രി സി. രവീന്ദ്രനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന കലോത്സവ മാന്വൽ പരിഷ്കരണ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ചെലവ് ചുരുക്കിയും ആർഭാടം ഒഴിവാക്കിയുമുള്ള കലോത്സവത്തിനും ശാസ്ത്രോത്സവത്തിനും ഉദ്ഘാടന, സമാപനസമ്മേളനങ്ങൾ ഉണ്ടാകില്ല. കലോത്സവത്തിന് പതിവ് സദ്യവട്ടം ഒഴിവാക്കി ഭക്ഷണം കുടുംബശ്രീ വിളമ്പും.
എൽ.പി, യു.പിതല മത്സരങ്ങൾ സ്കൂൾതലത്തിൽ മാത്രം. മേളകളുടെ തീയതി ചൊവ്വാഴ്ച ഗുണനിലവാര മേൽനോട്ട സമിതി (ക്യു.െഎ.പി) യോഗത്തിൽ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. കായികമേള അടുത്ത മാസം അവസാനം തിരുവനന്തപുരത്തും ശാസ്ത്രോത്സവം നവംബറിൽ കണ്ണൂരിലും നടത്തും. സ്പെഷൽ സ്കൂൾ കലോത്സവം അടുത്തമാസം അവസാനം കൊല്ലത്താണ്. ശാസ്ത്രോത്സവത്തിലും എൽ.പി, യു.പിതല മത്സരം സ്കൂൾ തലത്തിൽ മാത്രമാക്കും. കലോത്സവത്തിൽ പ്രധാന പന്തൽ ഒഴിവാക്കും. വ്യക്തിഗത ട്രോഫി ഇല്ല. സർട്ടിഫിക്കറ്റും ഗ്രേസ് മാർക്കും നൽകും. കലോത്സവം, കായികമേള ഇനങ്ങൾ വെട്ടിക്കുറക്കില്ല.
ശാസ്േത്രാത്സവത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ വിഭാഗങ്ങളുടെ പ്രവൃത്തിപരിചയമത്സരങ്ങൾ ഒരേ ദിവസം നടത്തും. കലോത്സവത്തിൽ ജില്ലതല മത്സരങ്ങളിലെ വിധികർത്താക്കളെ സംസ്ഥാനതല മത്സരത്തിൽ ഉൾപ്പെടുത്തുന്നതിെൻറ സാധ്യത പരിശോധിക്കും. അപ്പീൽ നിയന്ത്രിക്കുമെന്നും മന്ത്രി പറഞ്ഞു. ഘോഷയാത്ര കഴിഞ്ഞവർഷം മുതൽ ഉപേക്ഷിച്ചിരുന്നു.
സബ്ജില്ല മത്സരം ഒഴിവാക്കിയാൽ മൂന്നുകോടി ലാഭം
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിൽ സബ്ജില്ലതല മത്സരം ഒഴിവാക്കണമെന്ന നിർദേശത്തിൽ തീരുമാനം ചൊവ്വാഴ്ച ചേരുന്ന ഗുണനിലവാരപരിശോധന മേൽനോട്ട സമിതിയുടെ (ക്യു.െഎ.പി) പരിഗണനക്ക് വിട്ടു. സബ്ജില്ലതല മത്സരം ഒഴിവാക്കുന്നതുവഴി മൂന്ന് കോടി രൂപയെങ്കിലും ലാഭിക്കാം. സബ്ജില്ലതല മത്സരങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുന്നുണ്ട്. 163 സബ്ജില്ലകൾക്കാണ് തുക നൽകേണ്ടത്. എന്നാൽ, സബ്ജില്ലതലം നടത്താതെ ജില്ലകലോത്സവത്തിലേക്ക് മത്സരാർഥിയെ എങ്ങനെ കണ്ടെത്തും എന്നതിൽ തീരുമാനമായിട്ടില്ല. ഭക്ഷണചുമതല കുടുംബശ്രീയെ ഏൽപിക്കാൻ തീരുമാനിച്ചെങ്കിലും വിതരണം എങ്ങനെ എന്ന് തീരുമാനമായിട്ടില്ല. വിധികർത്താക്കൾക്ക് യാത്രാബത്ത മാത്രമാക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.