Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന സ്പെഷൽ സ്കൂൾ...

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തുടക്കം

text_fields
bookmark_border
സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന് തുടക്കം
cancel

ക​ണ്ണൂ​ർ: 25ാമ​ത് സം​സ്ഥാ​ന സ്പെ​ഷ​ൽ സ്കൂ​ൾ ക​ലോ​ത്സ​വം ക​ണ്ണൂ​ർ മു​നി​സി​പ്പ​ൽ സ്കൂ​ളി​ൽ തു​ട​ങ്ങി. 14 ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ 1600 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. മു​നി​സി​പ്പ​ൽ സ്കൂ​ളി​ലെ മു​ഖ്യ​വേ​ദി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​കെ. ര​ത്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​സ്. കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ്ബാ​ബു എ​ള​യാ​വൂ​ർ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി റീ​ജ​ന​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് കു​മാ​ർ, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​എ​ൻ. ബാ​ബു മ​ഹേ​ശ്വ​രി പ്ര​സാ​ദ്, ആ​ർ. സി​ന്ധു, സി.​എ. സ​ന്തോ​ഷ്, ഉ​ദ​യ​കു​മാ​രി, പി. ​പ്രേ​മ​രാ​ജ​ൻ, കെ. ​ജ്യോ​തി, വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഷാ​ന​വാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ബി.​ആ​ർ.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ഗ​ത നൃ​ത്ത​വും സ്വാ​ഗ​ത ഗാ​ന​വും അ​വ​ത​രി​പ്പി​ച്ചു. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മ​ത്സ​ര​ങ്ങ​ളാ​ണ് വ്യാ​ഴാ​ഴ്ച ന​ട​ന്ന​ത്. മോ​ഹി​നി​യാ​ട്ടം, നാ​ടോ​ടി നൃ​ത്തം, ഡാ​ൻ​സ്, സം​ഘ​നൃ​ത്തം, സം​ഘ​ഗാ​നം, ദേ​ശ​ഭ​ക്തി​ഗാ​നം, ഉ​പ​ക​ര​ണ സം​ഗീ​തം, പെ​ൻ​സി​ൽ ഡ്രോ​യി​ങ്, ജ​ല​ച്ചാ​യം, ല​ളി​ത​ഗാ​നം ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. കേ​ൾ​വി പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് 15 ഇ​ന​ങ്ങ​ളി​ലും കാ​ഴ്ച പ​രി​മി​തി​യു​ള്ള​വ​ർ​ക്ക് 19 ഇ​ന​ങ്ങ​ളി​ലും വെ​ള്ളി​യും ശ​നി​യു​മാ​യി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:special school Kalolsavam
News Summary - State special school Kalolsavam
Next Story