സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: 2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. എൽ.പി, യു.പി, സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് അധ്യാപകരെ വീതവും, ഹയർസെക്കൻഡറി വിഭാഗത്തിൽ നാല് അധ്യാപകരെയും, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ട് അധ്യാപകരെയുമാണ് തെരഞ്ഞെടുത്തത്.
10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്. അവാർഡുകൾ ദേശീയ അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചിന് രാവിലെ 10ന് പത്തനംതിട്ട കോഴഞ്ചേരി തെക്കേമല മാർ ബസ്ഹാനനിയ ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്യും.
അവാർഡ് ജേതാക്കൾ
എൽ.പി വിഭാഗം:
എം.എസ്. കിഷോർ കുമാർ -തിരുവനന്തപുരം കല്ലറ ഗവ. വി.എച്ച്.എസ്.എസ്, ഫിലിപ് ജോർജ് -ഹെഡ്മാസ്റ്റർ പത്തനംതിട്ട തെങ്ങുംകാവ് ജി.എൽ.പി.എസ്, യു. ഗായത്രി- ആലപ്പുഴ പുറക്കാട് ഗവ. ന്യൂ എൽ.പി.എസ്, പി.ജി. ദേവരാജ് -ഹെഡ്മാസ്റ്റർ, പാലക്കാട് ഈശ്വരമംഗലം ശ്രീരാമജയം എ.എൽ.പി.എസ്, പി.ആർ. പ്രഭാകരൻ, ഹെഡ്മാസ്റ്റർ, കണ്ണൂർ പാണപ്പുഴ ഗവ.എൽ.പി. സ്കൂൾ,
യു.പി:
കെ.എസ്. ജയരാജ് -പത്തനംതിട്ട പഴകുളം കെ.വി.യു.പി സ്കൂൾ, എം. ഉഷാകുമാരി -ഹെഡ്മിസ്ട്രസ്, ആലപ്പുഴ തമ്പകച്ചുവട് ഗവ. യു.പി.എസ്, സി.വി. ലിജിമോൾ -മലപ്പുറം തൃക്കലങ്ങോട് മാനവേദൻ യു.പി. സ്കൂൾ, എം. മുജീബ് റഹ്മാൻ -ഹെഡ്മാസ്റ്റർ, മലപ്പുറം ചെറുകോട് കെ.എം.എം.എ.യു.പി.എസ്, കെ.ടി. ജോഷിമോൻ -കാസർകോട് ചെർക്കള മാർത്തോമ എച്ച്.എസ്.
സെക്കൻഡറി:
വി. സവിനയൻ -ആലപ്പുഴ മുഹമ്മ എ.ബി.വി.എച്ച്.എസ്.എസ്, പി.എൻ സജിമോൻ -ഹെഡ്മാസ്റ്റർ, എറണാകുളം പല്ലാരിമംഗലം ഗവ. വി.എച്ച്.എസ്.എസ്, കെ.എ. തസ്മിൻ - എറണാകുളം പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, കെ. ശശീധരൻ -പാലക്കാട് ജി.എം.എം.ജി.എച്ച്.എസ്, സി. സുരേഷ് - മലപ്പുറം കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ്.എസ്.
ഹയർസെക്കൻഡറി:
ലാലി സെബാസ്റ്റ്യൻ - ഇടുക്കി ഉപ്പുതറ സെന്റ് ഫിലോമിനാസ് എച്ച്.എസ്.എസ്, മൈക്കിൾ ജോസഫ് - പാലക്കാട് പൊറ്റശ്ശേരി ജി.എച്ച്.എസ്.എസ്, ടി.സി. ഷീന -കോഴിക്കോട് അവിടനല്ലൂർ ജി.എച്ച്.എസ്.എസ്, സി.വി. രാജു- പയ്യന്നൂർ ഷേണായി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ,
വൊക്കേഷനൽ ഹയർസെക്കൻഡറി:
എ.ആർ. മഞ്ജുഷ -തിരുവനന്തപുരം വിതുര ഗവ. വി.എച്ച്.എസ്.എസ്, വി.ജി. ലീനാകുമാരി -നിലമ്പൂർ ജി.എം.വി.എച്ച്.എസ്.എസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.