സംസ്ഥാന ടെലിവിഷൻ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: സംസ്ഥാന ടെലിവിഷൻ അവാര്‍ഡുകള്‍ മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചു. 2019ലെ മികച്ച ഡോക്യുമെൻററി പുരസ്കാരത്തിന് മീഡിയവണ്‍ സീനിയര്‍ പ്രൊഡ്യൂസര്‍ കെ.പി. സോഫിയ ബിന്ദ് അര്‍ഹയായി. മീഡിയവണില്‍ സംപ്രേഷണം ചെയ്ത 'അട്ടപ്പാടിയിലെ അമ്മമാര്‍' എന്ന പരിപാടിക്കാണ് 15,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.
കഥാവിഭാഗത്തിൽ മികച്ച ടെലിഫിലിം പുരസ്കാരം (20 മിനിറ്റിൽ കുറവ്) സാവന്നയിലെ മഴപ്പച്ചകൾക്ക് (കൈറ്റ് വിക്ടേഴ്സ്) ലഭിച്ചു. സംവിധാനം-നൗഷാദ്, നിർമാണം - ഹർഷവർധൻ, തിരക്കഥ - നൗഷാദ്. മികച്ച ടെലിഫിലിം: സൈഡ് എഫക്ട്. സംവിധാനം സുജിത് സഹദേവ്, നിർമാണം അഭിലാഷ്, തിരക്കഥ ഷിബുകുമാരൻ. മികച്ച കഥാകൃത്ത് സുജിത് സഹദേവ്. മികച്ച നടൻ മധു വിഭാകർ. നടി കവിത നായർ. മികച്ച രണ്ടാമത്തെ നടൻ മുരളീധരക്കുറുപ്പ്. നടി മായാ സുരേഷ്.
എൻറർടെയിൻമെൻറ് വിഭാഗം മികച്ച ഷോ: മഴവിൽ മനോരമയിലെ ബിഗ് സല്യുട്ട്. കോമഡി പ്രോഗ്രാം മഴിവിൽ മനോരമയിലെ മറിമായം. മികച്ച ഹാസ്യാഭിനേതാവ് നസീർ സംക്രാന്തി. ഡബ്ബിങ് ആർട്ടിസ്റ്റ്: ശങ്കർ ലാൽ, രോഹിണി എ. പിള്ള. മികച്ച സംവിധായകൻ: സുജിത് സഹദേവ്.
ബാലതാരം: ലെസ്വിൻ ഉല്ലാസ്. ഛായാഗ്രാഹകൻ: ലാവെൽ എസ്. ചിത്രസംയോജകൻ: സുജിത് സഹദേവ്. സംഗീത സംവിധായകൻ: പ്രകാശ് അലക്സ്. ശബ്ദലേഖകൻ: തോമസ് കുര്യൻ. കലാസംവിധായകൻ: ഷിബുകുമാർ.
കഥാവിഭാഗത്തിൽ കെ. മധുപാൽ ചെയർമാനായ ജൂറിയിൽ സന്തോഷ് ഏച്ചിക്കാനം, സജി സുരേന്ദ്രൻ, എം.എ. നിഷാദ്, അനുമോൾ.കെ, അജോയ്.സി എന്നിവരായിരുന്നു അംഗങ്ങൾ.
കഥേതരവിഭാഗം: മികച്ച ഡോക്യുമെൻററി.(ജനറൽ) ഇൻ തണ്ടർ ലൈറ്റനിങ് റെയിൻ (കേരള വിഷൻ). സംവിധാനം ഡോ. രാജേഷ് ജയിംസ്, നിർമാണം ഡോ.എസ്. പ്രിയ, കെ.സി. എബ്രഹാം. സയൻസ് എൻവയൺമെൻറ്: 'ഒരു തുരുത്തിെൻറ ആത്മകഥ', സംവിധാനം നിശാന്ത് എം.വി, ബയോഗ്രഫി - 'വേനലിൽ പെയ്ത ചാറ്റുമഴ', സംവിധാനം ആർ.എസ്. പ്രദീപ്. ജീവനുള്ള സ്വപ്നങ്ങൾ- സംവിധാനവും നിർമാണവും ഋത്വിക് ബൈജു ചന്ദ്രൻ.
മികച്ച വിദ്യാഭ്യാസ പരിപാടി: പഞ്ഞിമുട്ടായി,- സംവിധാനം ഷിലെറ്റ് സിജോ. മികച്ച അവതാരകൻ: വി.എസ്. രാജേഷ്. വിദ്യാഭ്യാസ പരിപാടി അവതാരകൻ: ബിജു മുത്തത്തി. ഡോക്യുമെൻററിയിൽ മികച്ച സംവിധായകൻ: സജീദ്.
മികച്ച വാർത്താവതാരകർ: ആര്യ.പി (മാതൃഭൂമി ന്യൂസ്), അനുജ (24 ന്യൂസ്). മികച്ച കോമ്പയറർ/ആങ്കർ: സുരേഷ്. ബി. കമേൻററ്റർ: സജീ ദേവി എസ്. മികച്ച ആങ്കർ/ഇൻറർവ്യൂവർ ഡോ.കെ. അരുൺ കുമാർ (24 ന്യൂസ്), കെ.ആർ. ഗോപീകൃഷ്ണൻ.
മികച്ച ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്- കെ.പി. റഷീദ് (കരിമണൽ റിപ്പബ്ലിക്-ആലപ്പാടിെൻറ സമരവും ജീവിതവും,-ഏഷ്യാനെറ്റ് ന്യൂസ്). കറൻറ് അഫയേഴ്സ് മികച്ച ഷോ: ഞാനാണ് സ്ത്രീ (അമൃത ടി.വി), പറയാതെ വയ്യ (മനോരമ ന്യൂസ്). കഥേതര വിഭാഗത്തിൽ ഒ.കെ. ജോണി ചെയർമാനായ ജൂറിയിൽ എൻ.കെ. രവീന്ദ്രൻ, ഷൈനി ബെഞ്ചമിൻ, പ്രദീപ് നായർ, മനേഷ് മാധവൻ, അജോയ്. സി എന്നിവരായിരുന്നു അംഗങ്ങൾ.
രചനാവിഭാഗത്തിൽ മികച്ച ഗ്രന്ഥം: ഡോ. രാജൻ പെരുന്നയുടെ 'പ്രൈം ടൈം ടെലിവിഷൻ കാഴ്്ച'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.