Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2018 1:31 PM GMT Updated On
date_range 26 Jan 2019 6:29 AM GMTശബരിമലയിലെ സ്ത്രീ പ്രവേശനം: 30ന് സൂചന ഹർത്താലുമായി ഹിന്ദു സംഘടനകൾ
text_fieldsbookmark_border
തൃശൂർ: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചാൽ ഏതു വിധേനയും തടയുമെന്ന് ഹിന്ദു സംഘടനകൾ. വിഷയത്തിൽ കേരള സർക്കാരിന്‍റെ നിലപാട് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ജൂലൈ 30ന് സംസ്ഥാന വ്യാപകമായി സൂചന ഹർത്താൽ നടത്തുമെന്ന് സംഘടനകൾ അറിയിച്ചു.
കോടതി വിധി അനുകൂലമല്ലെങ്കിൽ അമ്മമാരുടെ നേതൃത്വത്തിൽ യുവതികളെ തടയും. ഇതുമൂലം ഉണ്ടാകാവുന്ന ഏതു തരത്തിലുള്ള പ്രത്യാഘാതങ്ങളും നേരിടാൻ തയാറാണ്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ നിലനിർത്താനായി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും അയ്യപ്പ ധർമ്മ സേന, വിശാല വിശ്വകർമ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാൻ സേന ഭാരത് എന്നീ സംഘടനകൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story