പഠന സൗകര്യമില്ലാത്തതിനാൽ ജീവനൊടുക്കിയ സംഭവം: വ്യാപക പ്രതിഷേധം
text_fieldsകോഴിക്കോട് / തിരുവനന്തപുരം: പഠന സാമഗ്രികൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാവാത്തതിൽ മനംനൊന്ത് മലപ്പുറം വളാഞ്ചേരിയിൽ ദലിത് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. സംസ്ഥാന വ്യാപകമായാണ് വിദ്യാർഥി സംഘടനകൾ പ്രതിഷേധിക്കുന്നത്.
കോഴിക്കോട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ചു. പാലക്കാട് മണ്ണാർക്കാട്ടെ ഡി.ഡി.ഇ ഓഫീസ് എം.എസ്.എഫ് പ്രവർത്തകർ ഉപരോധിച്ചു. ഡി.ഡി.ഇ ഇൻ ചാർജിനെ ഘെരാവോ ചെയ്യുകയും ചെയ്തു.
കൊല്ലത്ത് ഡി.ഡി.ഇ ഓഫീസിലേക്ക് തള്ളിക്കയറിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യുവമോർച്ച പ്രവർത്തകർ തിരുവനന്തപുരത്ത് പ്രതിഷേധിച്ചു.
ഓൺലൈൻ വിദ്യാഭ്യാസത്തെ എതിർക്കുന്നില്ലെന്നും എന്നാൽ വളാഞ്ചേരിയിലെ സംഭവം ആവർത്തിക്കരുതെന്നും മതിയായ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് ഒരുക്കണമെന്നുമാണ് സംഘടനകളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.