Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദിലീപിനെതിരെ ഗുരുതര...

ദിലീപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെയും ബൈജു കൊട്ടാരക്കരയുടെയും മൊഴി രേഖപ്പെടുത്തി

text_fields
bookmark_border
ദിലീപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെയും ബൈജു കൊട്ടാരക്കരയുടെയും മൊഴി രേഖപ്പെടുത്തി
cancel

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ്​ പു​തി​യ കേ​സി​ലേ​ക്ക് വ​ഴി​വെ​ച്ച​ത്.

കൂ​ടു​ത​ൽ തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ഇ​ദ്ദേ​ഹ​ത്തെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്. 33 മ​ണി​ക്കൂ​ർ നീ​ണ്ട, ന​ട​ൻ ദി​ലീ​പ​ട​ക്കം പ്ര​തി​ക​ളു​ടെ ചോ​ദ്യം​ചെ​യ്യ​ലി​ൽ​നി​ന്ന്​ ല​ഭി​ച്ച മൊ​ഴി​ക​ൾ​ക്ക് വ്യ​ക്ത​ത വ​രു​ത്തു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​വു​മു​ണ്ടാ​യി​രു​ന്നു. ദി​ലീ​പ് ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ള്‍ക്ക് മ​റു​പ​ടി ന​ല്‍കാ​നും ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ മൊ​ഴി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.ക​ള​മ​ശ്ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫി​സി​ൽ എ​സ്.​പി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ ദി​ലീ​പി​നെ​യും ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ചോ​ദ്യം​ചെ​യ്യാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും ഇ​ത് പി​ന്നീ​ട് മാ​റ്റി​യി​രു​ന്നു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്​ ഉ​ചി​ത​മാ​കി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഒ​രു​മി​ച്ചു​ള്ള ചോ​ദ്യം​ചെ​യ്യ​ൽ വേ​ണ്ടെ​ന്നു​വെ​ച്ച​ത്.

ചാ​ന​ൽ ച​ർ​ച്ച​യി​ൽ ദി​ലീ​പി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സം​വി​ധാ​യ​ക​ൻ ബൈ​ജു കൊ​ട്ടാ​ര​ക്ക​ര​യു​ടെ മൊ​ഴി​യും ക്രൈം​ബ്രാ​ഞ്ച് രേ​ഖ​പ്പെ​ടു​ത്തി. ദി​ലീ​പി​ന് ജാ​മ്യം ശ​രി​യാ​ക്കി ന​ല്‍കാ​മെ​ന്ന വാ​ഗ്ദാ​ന​വു​മാ​യി ഒ​രു പ്ര​മു​ഖ നേ​താ​വി​ന്‍റെ മ​ക​ന്‍ ദി​ലീ​പി​ന്‍റെ സു​ഹൃ​ത്താ​യ സം​വി​ധാ​യ​ക​നെ ബ​ന്ധ​പ്പെ​ട്ടെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. പ​ത്ത് കോ​ടി രൂ​പ​യാ​ണ് നേ​താ​വി​ന്റെ മ​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. കേ​സ് ഒ​തു​ക്കാ​ൻ നേ​താ​വി​ന്റെ വീ​ട്ടി​ലെ​ത്തി 50 ല​ക്ഷം കൊ​ടു​ത്തു​വെ​ന്നും ബൈ​ജു ചാ​ന​ല്‍ ച​ര്‍ച്ച​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baiju kottarakkaraactress assault caseDileepBalachandra kumar
News Summary - Statements of Balachandra Kumar and Baiju Kottarakkara who made serious allegations against Dileep were recorded
Next Story