Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇ.പി ജയരാജൻ വാ പോയ...

ഇ.പി ജയരാജൻ വാ പോയ കോടാലി -വി.ഡി സതീശൻ, ഞങ്ങളുടെ കുട്ടികളെ തൊട്ടാൽ പ്രത്യാഘാതം ഗുരുതരം -കെ. സുധാകരൻ

text_fields
bookmark_border
ഇ.പി ജയരാജൻ വാ പോയ കോടാലി -വി.ഡി സതീശൻ, ഞങ്ങളുടെ കുട്ടികളെ തൊട്ടാൽ പ്രത്യാഘാതം ഗുരുതരം -കെ. സുധാകരൻ
cancel
Listen to this Article

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇ.പി ജയരാജൻ വാ പോയ കോടാലിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വിമര്‍ശിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി കണ്ണാടിക്കൂട്ടില്‍ നിന്നാലും പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതിഷേധക്കാരെ കൈകാര്യം ചെയ്യാൻ ഇ.പി ജയരാജൻ ആരാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ചോദിച്ചു. വിമാനത്തിലെ പ്രതിഷേധം നേതാക്കൾ പറഞ്ഞിട്ടല്ല. എന്നാൽ, അവരെ മർദിച്ച ഇ.പി ജയരാജനെ തങ്ങൾക്ക് ശിക്ഷിക്കേണ്ടി വരും. ഞങ്ങളുടെ കുട്ടികളെ കൈകാര്യം ചെയ്താൽ പ്രത്യാഘാതം ഗുരുതരമാകും. ആദ്യമായാണ് വിമാന യാത്രക്കാരെ അടിച്ച് ശരിയാക്കുന്നത്. വിമാന അധികൃതർ ഇടപെടേണ്ടിയിരുന്നിടത്ത് ഇ.പി ജയരാജനാണ് ഇടപെട്ടത്. ജയരാജൻ പച്ചക്കള്ളമാണ് പറയുന്നത്. മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞാൽ ജയരാജൻ മാപ്പു പറയുമോയെന്നും പ്രതിഷേധിച്ചാൽ മുഖ്യമന്ത്രിക്കെതിരായ കലാപമാകുമോയെന്നും സുധാകരൻ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k sudhakaranVD Satheesan
News Summary - Statements of K Sudhakaran and VD Satheeshan on flight protest
Next Story