ഇന്ധന സെസ് വർധന: സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം
text_fieldsതിരുവനന്തപുരം: ഇന്ധന സെസ് വർധനക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും മലപ്പുറത്തും കോട്ടയത്തുമടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ചിലയിടങ്ങളിൽ ബി.ജെ.പിയും പ്രതിഷേധ മാർച്ചുമായെത്തി.
കോഴിക്കോട് കലക്ടറേറ്റിലേക്ക് ആദ്യം യൂത്ത് കോൺഗ്രസും പിന്നീട് ബി.ജെ.പിയും മാർച്ച് നടത്തി. പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡുയർത്തി തടഞ്ഞു. രണ്ടു മാർച്ചുകളും സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
കൊച്ചിയിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച് അക്രമാസക്തമായി. മറൈൽ ഡ്രൈവിൽ നിന്ന് ആരംഭിച്ച മാർച്ച് മാഹാരാജാസ് കോളജിന് മുന്നിൽ പൊലീസ് തടയുകയായിരുന്നു. ആലപ്പുഴയിലെ ബി.ജെ.പി മാർച്ചും സംഘർഷത്തിൽ കലാശിച്ചു. മലപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
ഇന്ധന സെസ് വർധനയിൽനിന്ന് പിൻവാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇന്ന് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്. രാവിലെ, പ്രതിപക്ഷ എം.എൽ.എമാർ നിയമസഭയിലേക്ക് കാൽനട പ്രതിഷേധ മാർച്ചുമായാണ് എത്തിയത്. മുദ്രാവാക്യം വിളികളോടെ സഭക്കകത്തേക്ക് പ്രവേശിച്ചു. സഭക്കകത്തും പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ചു. ഇതോടെ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ചോദ്യോത്തരവേള ഭാഗികമായി റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.