രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ രോഗബാധ തീരെ കുറവെന്ന് കണക്കുകൾ
text_fieldsമുംബൈ: കോവിഡ് വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരിൽ രോഗബാധ കുറവെന്ന് ബ്രിഹാൻ മുംബൈ കോർപറേഷന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരി 1 മുതൽ സെപ്ററംബർ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ഡോസ് വാക്സിനെടുത്ത 14,767 പേർക്ക് രോഗം ബാധ സ്ഥിരീകരിച്ചപ്പോൾ രണ്ട് ഡോസ് വാക്സിനെടുത്തവരിൽ 8323 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
വാക്സിൻ സ്വീകരിച്ചവരിൽ 5.4 പേർക്ക് മാത്രമാണ് രോഗമുണ്ടായത്. ഒരു ഡോസ് വാക്സിനെടുത്തവരിൽ 3.51 ശതമാനം പേർക്കും രണ്ട് ഡോസ് വാക്സിനെടുത്തവരിൽ 1.98 ശതമാനം പേർക്കും മാത്രമാണ് രോഗം ബാധിച്ചത്.
വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനായി ചൊവ്വാഴ്ച യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാനായി വാക്സിൻ സ്വീകരിക്കാൻ എല്ലാവരേയും ഉദ്ബോധിപ്പിക്കുകയാണ് കോർപറേഷൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.