തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷസ്ഥാന സംവരണത്തിൽ തൽസ്ഥിതി
text_fieldsന്യൂഡൽഹി: കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളുടെ സംവരണത്തിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയും.
സംവരണ ക്രമത്തിൽ മാറ്റം വരുത്തേണ്ട ആവശ്യമിെല്ലന്ന കേരള ഹൈകോടതി വിധി ചോദ്യംചെയ്ത് സമർപ്പിച്ച ഹരജി ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ഹേമന്ത് ഗുപ്തയും അടങ്ങുന്ന അവധിക്കാല ബെഞ്ച് തള്ളി. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പ് കഴിഞ്ഞതിനാൽ ഇനി സംവരണക്രമം മാറ്റാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. തുടർച്ചയായി സംവരണ വിഭാഗത്തിന് നൽകുന്ന അധ്യക്ഷ പദവി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന കേരള ഹൈകോടതി സിംഗിള്‍ ബെഞ്ചിെൻറ ഉത്തരവിന് വിരുദ്ധമായായിരുന്നു തെരഞ്ഞെടുപ്പ് കമീഷെൻറ തീരുമാനത്തിന് ഡിവിഷന് ബെഞ്ച് അംഗീകാരം നൽകിയത്. ഇതു ചോദ്യംചെയ്ത് പത്തനംതിട്ട കടമ്പനാട് ഗ്രാമപഞ്ചായത്തിലെ ശിവദാസനാണ് സുപ്രീംകോടതിയിലെത്തിയത്.
ഭരണഘടന പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷപദവി സ്ഥിരമായി സംവരണം ചെയ്യരുതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് ഇത് നിരന്തരം ലംഘിക്കുകയാണെന്നും ഹരജിക്കാരനുവേണ്ടി ഹാജരായ അഡ്വ. എം. ആര്. അഭിലാഷ് ബോധിപ്പിച്ചു. എന്നാൽ, നറുക്കെടുപ്പിലൂടെയാണ് കമീഷൻ സംവരണം നിശ്ചയിക്കുന്നതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകര്‍ വ്യക്തമാക്കിയത്. എന്നാൽ, െതരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചാല്‍ പിന്നീട് കോടതി ഇടപെടരുതെന്നാണ് ചട്ടമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.