സ്റ്റാറ്റ്യൂട്ടറി പെൻഷൻ: മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം –കെ.എസ്.ഇ.ബിയോട് ഹൈകോടതി
text_fieldsകൊച്ചി: പി.എസ്.സി വിജ്ഞാപനം കോൺട്രിബ്യൂട്ടറി പെൻഷൻ സംവിധാനം നിലവിൽ വരും മുമ്പായതിനാൽ സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹരാണെന്ന് പ്രഖ്യാപിക്കണമെന്ന അപേക്ഷയിൽ തീരുമാനമെടുക്കണമെന്ന് കെ.എസ്.ഇ.ബിയോട് ഹൈകോടതി.
കെ.എസ്.ഇ.ബി ജീവനക്കാരനായ കോഴിക്കോട് സ്വദേശി എം. ഷാജിയും യുൈനറ്റഡ് െഡമോക്രാറ്റിക് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ടും നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്.
സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹത നിർണയിച്ച് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് െക.എസ്.ഇ.ബി ചെയർമാനും എം.ഡിക്കും അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്.
2013 ഏപ്രിൽ ഒന്ന് മുതലാണ് സംസ്ഥാനത്ത് കോൺട്രിബ്യൂട്ടറി പെൻഷൻ സംവിധാനം നടപ്പാക്കിയത്. എന്നാൽ, ഇതിന് മുമ്പ് പി.എസ്.സി വിജ്ഞാപനം ചെയ്ത ഒഴിവുകളിലേക്ക് പരീക്ഷയെഴുതി നിയമനം നേടിയവരാണ് തങ്ങളെന്ന് ഹരജിയിൽ പറയുന്നു. 2011 ഡിസംബറിൽ പി.എസ്.സി നടത്തിയ പരീക്ഷ പാസായ ഷാജിക്ക് നിയമനം ലഭിച്ചത് 2014 ഏപ്രിലിലാണ്. ഹരജിക്കാർ നൽകിയ അപേക്ഷ പരിഗണിച്ച് മൂന്ന് മാസത്തിനകം എം.ഡിയും ചെയർമാനും തീരുമാനമെടുക്കാനാണ് കോടതിയുടെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.