സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണം -കാനം രാജേന്ദ്രൻ
text_fieldsതിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോർപറേറ്റ് പ്രീണനത്തിന്റ ഭാഗമായി കേന്ദ്രം നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി കേരളം പിന്തുടരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള ഗെസറ്റഡ് ഓഫിസേഴ്സ് ഫെഡറേഷൻറ 26 ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയെയും ഫെഡറൽ സംവിധാനത്തെയും ചോദ്യംചെയ്യുന്ന കേന്ദ്ര നടപടികൾക്കെതിരെ അതിശക്തമായി പോരാടണം.
അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സർക്കാർ നടത്തിവരുന്നത്. പുതിയ സാമ്പത്തിക നയങ്ങൾ ഏറ്റവും കൂടുതൽ ദുരിതം സമ്മാനിച്ചത് ജീവനക്കാർക്കും തൊഴിലാളികൾക്കുമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.