Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി പ്രതിയായ...

മന്ത്രി പ്രതിയായ തൊണ്ടിമുതൽ കൃത്രിമ കേസ്​: സ്​റ്റേ ഒരു മാസം കൂടി നീട്ടി

text_fields
bookmark_border
മന്ത്രി പ്രതിയായ തൊണ്ടിമുതൽ കൃത്രിമ കേസ്​: സ്​റ്റേ ഒരു മാസം കൂടി നീട്ടി
cancel

കൊ​ച്ചി: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ്ര​തി​യാ​യ, തൊ​ണ്ടി​മു​ത​ലി​ൽ കൃ​ത്രി​മം കാ​ട്ടി​യ കേ​സി​ലെ തു​ട​ർ ന​ട​പ​ടി​ക​ളി​ലെ സ്​​റ്റേ ഹൈ​കോ​ട​തി ഒ​രു മാ​സം കൂ​ടി നീ​ട്ടി. കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ന്റ​ണി രാ​ജു ന​ൽ​കി​യ ഹ​ര​ജി​യി​ൽ നെ​ടു​മ​ങ്ങാ​ട് ജു​ഡീ​ഷ്യ​ൽ ഫ​സ്‌​റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യി​ലു​ള്ള വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ നേ​ര​ത്തേ സ്​​റ്റേ ചെ​യ്തി​രു​ന്നു. ഈ ​ഉ​ത്ത​ര​വി​ന്‍റെ കാ​ലാ​വ​ധി​യാ​ണ്​ ജ​സ്റ്റി​സ് എ.​എ. സി​യാ​ദ് റ​ഹ്മാ​ൻ വീ​ണ്ടും നീ​ട്ടി​യ​ത്.

ഹ​ര​ജി ഓ​ണാ​വ​ധി​ക്ക്​ ശേ​ഷം പ​രി​ഗ​ണി​ക്കും. ക​ക്ഷി ചേ​രാ​നു​ള്ള അ​പേ​ക്ഷ​ക​ളും അ​പ്പോ​ൾ പ​രി​ഗ​ണി​ക്കും. നേ​ര​ത്തേ ഹ​ര​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി, സ​ർ​ക്കാ​റി​നും പ​രാ​തി​ക്കാ​ര​നാ​യ മു​ൻ ശി​ര​സ്‌​ത​ദാ​ർ ടി.​ജി. ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ നാ​യ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

മ​യ​ക്കു​മ​രു​ന്ന്​ കേ​സി​ൽ വ​ഞ്ചി​യൂ​ർ സെ​ഷ​ൻ​സ് കോ​ട​തി പ​ത്തു​വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ച ആ​സ്ട്രേ​ലി​യ​ൻ പൗ​ര​നെ ര​ക്ഷി​ക്കാ​ൻ തൊ​ണ്ടി​മു​ത​ൽ മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സാ​ണ് മ​ന്ത്രി​ക്കെ​തി​രെ​യു​ള്ള​ത്. ഹൈ​കോ​ട​തി​യി​ൽ ന​ൽ​കി​യ അ​പ്പീ​ലി​ൽ പ്ര​തി​യെ വെ​റു​തെ​വി​ട്ടി​രു​ന്നു. തൊ​ണ്ടി​മു​ത​ലാ​യ അ​ടി​വ​സ്ത്രം പ്ര​തി​ക്ക്​ പാ​ക​മ​ല്ലെ​ന്ന വാ​ദം ശ​രി​വെ​ച്ചാ​യി​രു​ന്നു വെ​റു​തെ വി​ട്ട​ത്.

പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന ആ​ന്റ​ണി രാ​ജു കോ​ട​തി​യി​ലെ ക്ല​ർ​ക്കി​നെ സ്വാ​ധീ​നി​ച്ച് തൊ​ണ്ടി​മു​ത​ൽ മോ​ഷ്ടി​ച്ച് അ​ള​വി​ൽ വ്യ​ത്യാ​സം വ​രു​ത്തിയെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് 1994 ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ഗൂ​ഢാ​ലോ​ച​ന​യ​ട​ക്ക​മു​ള്ള കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:antony raju
News Summary - Stay extended by one more month in Minister antony raju included case
Next Story