ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ സംസ്ഥാന സർക്കാറിന്റെ ജുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ
text_fieldsകൊച്ചി: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ (ഇ.ഡി) ജുഡീഷ്യൽ അന്വേഷണത്തിന് ഹൈകോടതി സ്റ്റേ. കേന്ദ്ര ഏജൻസിക്കെതിരായ സമാന്തര അേന്വഷണം സ്വർണക്കടത്ത് കേസിനെ തടസ്സപ്പെടുത്താനിടയാക്കുമെന്നും ഇത് പ്രതികൾക്ക് ഗുണകരമായിത്തീരുന്ന അവസ്ഥയുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
സർക്കാർ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനൻ കമീഷന്റെ പ്രവർത്തനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇ.ഡി കൊച്ചി സോണൽ ഒാഫിസ് ഡെപ്യൂട്ടി ഡയറക്ടർ നൽകിയ ഹരജിയിലെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിെൻറ ഇടക്കാല ഉത്തരവ്. ഇ.ഡിക്ക് നിയമപരമായ അസ്തിത്വമില്ലെന്നും അതിനാൽ, ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ സര്ക്കാറിനെതിരെ നൽകിയ ഹരജി നിലനിൽക്കില്ലെന്നുമുള്ള സംസ്ഥാന സർക്കാറിെൻറ വാദം കോടതി തള്ളി.
അധികാരമില്ലാതെ, ജുഡീഷ്യൽ കമീഷനെ നിയമിച്ച സർക്കാർ വിജ്ഞാപനം റദ്ദാക്കണമെന്നും ഇ.ഡി ഹരജിയിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനെയും ജസ്റ്റിസ് വി.കെ. മോഹനൻ കമീഷനെയും ഹരജിയിൽ കക്ഷിചേർത്തിരുന്നെങ്കിലും ഇവർക്ക് നോട്ടീസ് നൽകുന്നത് കോടതി ഒഴിവാക്കി. കേസിൽ പിന്നീട് വിശദമായി വാദം കേൾക്കും.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന് മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും വെളിപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിലാണ് മേയ് ഏഴിന് സർക്കാർ ജുഡീഷ്യൽ കമീഷനെ നിയമിച്ചത്. പ്രതികളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ഇ.ഡി ഉദ്യോഗസ്ഥർക്കെതിെ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസുകൾ ഹൈകോടതി കഴിഞ്ഞ ഏപ്രിലിൽ റദ്ദാക്കിയിരുന്നുവെന്ന് ഇ.ഡി ചൂണ്ടിക്കാട്ടി. ഇ.ഡി അന്വേഷണത്തിൽ ദുരുദ്ദേശ്യം ഉണ്ടെങ്കിൽ പരിശോധിക്കാനുള്ള അധികാരം ബന്ധപ്പെട്ട പ്രത്യേക കോടതിക്കാണെന്നും ഇ.ഡി പറഞ്ഞു.
അതേസമയം, കേന്ദ്ര സർക്കാറിെൻറ ഒരു വകുപ്പ് മാത്രമാണ് ഇ.ഡി എന്നും സർക്കാറിനെതിരെ ഹരജി നൽകാൻ അധികാരമില്ലെന്നുമായിരുന്നു അഡ്വക്കറ്റ് ജനറലിെൻറ വാദം. എന്നാൽ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് ഇ.ഡി അന്വേഷണമെന്ന് കോടതി പറഞ്ഞു. െഡപ്യൂട്ടി ഡയറക്ടർ നിയമപരമായി അധികാരമുള്ള ഉദ്യോഗസ്ഥനാണ്. അതിനാൽ, ഹരജി ഫയൽ ചെയ്യാൻ തടസ്സമില്ല. ഇതുസംബന്ധിച്ച് സുപ്രീംകോടതി ഉത്തരവുണ്ട്- കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.