കാലിക്കറ്റ് സർവകലാശാലയിലെ പിൻവാതിൽ നിയമനം തടഞ്ഞ് ഹൈക്കോടതി: സിൻഡിക്കേറ്റ് തീരുമാനവും, ഉത്തരവും സ്റ്റേ ചെയ്തു
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സിൻഡിക്കേറ്റ് തീരുമാനവും ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തു. സർവകലാശാലകളിലെ അനധ്യാപകനിയമനം പി എസ് സിക്ക് വിടുകയും വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുകയും ചെയ്തിരുന്നു. അത് കൊണ്ട് തന്നെ അനധ്യാപകതസ്തികകളിൽ നിയമനം നടത്താൻ പി. എസ് സിയിൽ മാത്രം നിക്ഷിപ്‌തമാവുകയും ചെയ്തു.
വിശേഷാൽ ചട്ടങ്ങൾ പ്രകാരം യോഗ്യതയില്ലാത്ത താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ 30.12.2020നു കാലിക്കറ്റ് സർവകലാശാല തീരുമാനിച്ചു ഉത്തരവ് ഇറക്കിയിരുന്നു. ആ തീരുമാനവും ഉത്തവരുമാണ് ജസ്റ്റിസ് എ എം ഷഫീഖ്, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തത്. സ്ഥിരപ്പെടുത്തിയ ജീവനക്കാർ താത്കാലിക ജീവനക്കാരായി തന്നെ തുടരുമെന്നും കോടതി വ്യെക്തമാക്കി.
ഗാർഡനർ മുതൽ പ്രോഗ്രാമർ വരെ 35 ലേറെ പേരെ ചട്ടവിരുദ്ധമായി സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. സി.പി.എം ഏരിയ കമ്മറ്റി അംഗത്തിൻ്റെ മകനടക്കമുള്ളവരെ സ്ഥിര ജീവനക്കാരാക്കാനായിരുന്നു ഇടതു പക്ഷ സിൻഡിക്കേറ്റിൻ്റെ ശ്രമം. ഹർജികാർക്ക് വേണ്ടി സീനിയർ അഡ്വക്കേറ്റ് ജോർജ് പൂന്തോട്ടം ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.