ഹൈ ടെൻഷൻ - എക്സ്ട്രാ ഹൈ ടെൻഷൻ വൈദ്യുതിനിരക്ക് വർധനക്ക് സ്റ്റേ
text_fieldsകൊച്ചി: ഹൈ ടെൻഷൻ -എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കളുടെ വൈദ്യുതിനിരക്ക് വർധനക്ക് ഹൈകോടതിയുടെ സ്റ്റേ. വൈദ്യുതിവിതരണ ചെലവിന്റെ ശരാശരി കണക്കാക്കിയാണ് പുതിയ താരിഫും നിശ്ചയിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈ ടെൻഷൻ ആന്‍ഡ് എക്സ്ട്രാ ഹൈ ടെൻഷൻ ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. വർധന നടപ്പാക്കുന്നത് ജൂലൈ 10 വരെ വിലക്കിയാണ് ഇടക്കാല ഉത്തരവ്. ഹരജി ജൂലൈ 10ന് വീണ്ടും പരിഗണിക്കും.
2022 -23 മുതൽ 2026 -27 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദേശം കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷന് മുന്നിൽ സമർപ്പിച്ചത്. നിരക്ക് വർധനയിൽ അസോസിയേഷൻ എതിർപ്പ് അറിയിക്കുകയും പിന്നീട് ഇതുമായി ബന്ധപ്പെട്ട് പൊതു തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ, നിരക്ക് വർധനയുമായി റെഗുലേറ്ററി കമീഷൻ മുന്നോട്ട് പോകുകയായിരുന്നെന്ന് ഹരജിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.