പീസ് സ്കൂൾ പൂട്ടാനുള്ള ഉത്തരവിന് ഹൈകോടതി സ്റ്റേ
text_fieldsകൊച്ചി: പീസ് ഫൗണ്ടേഷെൻറ കീഴിൽ കൊടുങ്ങല്ലൂർ മതിലകത്തുള്ള സ്കൂൾ അടച്ചുപൂട്ടാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. കേരള വിദ്യാഭ്യാസ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന പേരിൽ നൽകിയ നോട്ടീസാണ് സ്റ്റേ ചെയ്തത്. സർക്കാർ നടപടിക്കെതിരെ സ്കൂൾ മാനേജ്മെൻറ് നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
സി.ബി.എസ്.ഇ സിലബസ് അനുസരിച്ച് പഠനം നടത്തുന്ന സ്കൂൾ കേരള വിദ്യാഭ്യാസ ചട്ടം ലംഘിച്ചെന്ന േപരിൽ അടച്ചുപൂട്ടാൻ ഉത്തരവിടാനാവില്ലെന്നായിരുന്നു മാനേജ്മെൻറിെൻറ വാദം. മാത്രമല്ല, ഉത്തരവിന് മുമ്പ് തങ്ങളുെട വിശദീകരണവും തേടിയിട്ടില്ല. ഇൗ സാഹചര്യത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച അടച്ചുപൂട്ടൽ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
എന്നാൽ, സ്കൂളിെനതിരെ മതസ്പർധ വളർത്തുന്ന പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയെന്ന പരാതിയിൽ ക്രിമിനൽ കേസ് നിലവിലുണ്ടെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. കേസ് നിലവിലുള്ള സ്കൂൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി.
ക്രിമിനൽ കേസിെൻറ കാര്യങ്ങൾ കെ.ഇ.ആർ ചട്ടലംഘനം ആരോപിച്ച് നൽകിയിട്ടുള്ള ഉത്തരവിനെ ചോദ്യം ചെയ്യുന്ന ഹരജിയിൽ പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ കോടതി തുടർന്ന് സർക്കാർ ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
വിദ്യാഭ്യാസ ചട്ട ലംഘനം ആരോപിച്ച് സംസ്ഥാനത്തെ 24 സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അധികൃതർ അടച്ചുപൂട്ടൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ പീസ് ഒഴികെയുള്ളവക്കെതിരായ ഉത്തരവ് കഴിഞ്ഞ ദിവസം തന്നെ സ്റ്റേ ചെയ്തിരുന്നു. പീസ് സ്കൂളിെൻറ ഹരജി തിങ്കളാഴ്ച കോടതി പ്രത്യേകം പരിഗണിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.