പദ്മ തീർത്ഥക്കുളം നവീകരണം സ്റ്റേ ചെയ്യണം
text_fieldsന്യൂഡൽഹി: തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ പദ്മ തീർത്ഥക്കുളത്തിെൻറ നവീകരണ പ്രവർത്തനങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീം കോടതി പരിഗണിക്കും. പൈതൃക സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനായി പ്രവർത്തിക്കുന്ന ഇൻഡിക് കലക്ടീവ് ട്രസ്റ്റാണ് ഹരജി നൽകിയത്. നിർമിതി കേന്ദ്രയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പൈതൃക ഘടനകൾ നിർമിതി കേന്ദ്ര തച്ചുടക്കുകയാണെന്നും ഹരജിയിൽ ആരോപിക്കുന്നു.
പൈതൃക കേന്ദ്രത്തിനുണ്ടായ നാശനഷ്ടങ്ങൾ നിർണയിക്കുകയും അവ പുനഃസ്ഥാപിക്കാൻ പുരാവസ്തു വകുപ്പിെൻറ നിർദേശ പ്രകാരം ഒരാളെയോ സ്ഥാപനത്തെയോ നിയമിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ജസ്റ്റിസ് ആർ.കെ അഗർവാൾ, ജസ്റ്റിസ് അഭയ് മനോഹർ സപ്രേ എന്നിവരടങ്ങിയ ബെഞ്ച് ഹരജി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.