ജുഡീഷ്യൽ അന്വേഷണത്തിന് സ്റ്റേ: കോടതിയിൽ തിരിച്ചടി നേരിട്ട് ആഭ്യന്തരവകുപ്പിെൻറ ഏകപക്ഷീയ തീരുമാനം
text_fieldsതിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരായ ജുഡീഷ്യൽ അേന്വഷണത്തിൽ സർക്കാറിന് തിരിച്ചടിക്ക് കാരണം ആഭ്യന്തരവകുപ്പിെൻറ ഏകപക്ഷീയ തീരുമാനം. എൽ.ഡി.എഫിനെയും സർക്കാറിനെയും േനാക്കുകുത്തിയാക്കി രാഷ്ട്രീയ കൂടിയാലോചനയില്ലാതെയുള്ള എടുത്തുചാട്ടമാണ് സർക്കാറിെൻറ പ്രതിച്ഛായയെതന്നെ പ്രതികൂലമായി ബാധിക്കുന്നതരത്തിൽ കോടതി ഇടപെടലിലേക്ക് എത്തിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിജയമായ, കേന്ദ്രത്തിനും ഏജൻസികൾക്കുമെതിരായ പ്രചാരണതന്ത്രത്തെ വേണ്ടത്ര കൂടിയാലോചനയില്ലാതെ മുന്നോട്ട് കൊണ്ടുപോയത് ആഭ്യന്തരവകുപ്പിെൻറ മാത്രം ഉത്തരവാദിത്തമെന്ന നിലപാടിലാണ് ഘടകകക്ഷികൾ.
നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേട്ടമായ രണ്ട് പ്രചാരണ വിഷയങ്ങളിലാണ് ഇപ്പോൾ കോടതിയിൽനിന്ന് സർക്കാർ തിരിച്ചടി ഏറ്റുവാങ്ങിയത്. നിയമസഭക്കുള്ളിലെ അക്രമം നേമം മണ്ഡലത്തിൽ വി. ശിവൻകുട്ടിക്കെതിരെ കോൺഗ്രസും ബി.ജെ.പിയും ഉപയോഗിച്ചെങ്കിലും ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ച് സി.പി.എം വിജയിച്ചു. സംസ്ഥാനമൊട്ടാകെ മുഖ്യമന്ത്രിക്കും എൽ.ഡി.എഫിനുമെതിരെ സ്വർണക്കടത്തും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, കസ്റ്റംസിെൻറ അന്വേഷണ വഴികളുമായിരുന്നു പ്രതിപക്ഷത്തിെൻറ മുഖ്യ പ്രചാരണം. എന്നാൽ, വലിയ വിജയമാണ് എൽ.ഡി.എഫിന് ലഭിച്ചത്.
നിയമസഭ അക്രമ കേസിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെ അേന്വഷണത്തിന് ജുഡീഷ്യൽ കമീഷനെ നിയോഗിച്ചത്. സാധാരണഗതിയിൽ എൽ.ഡി.എഫിലും സി.പി.െഎ ഉൾപ്പെടെ ഘടകകക്ഷികളുമായും കൂടിയാലോചിച്ചശേഷമേ സുപ്രധാനമായ നിലപാടുകൾ സർക്കാർ സ്വീകരിക്കാറുള്ളൂ. എന്നാൽ, ഇൗ വിഷയത്തിൽ ഇടതുമുന്നണിയിൽ യാതൊരുതല ചർച്ചയും കൂടിയാലോചനയും ഉണ്ടായില്ലെന്ന് ഘടകകക്ഷി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തരവകുപ്പിൽ മാത്രം നടന്ന ആലോചനക്കുശേഷം വകുപ്പ് തലവൻ എന്ന നിലയിൽ മുഖ്യമന്ത്രി തീരുമാനമെടുക്കുകയായിരുന്നു. മന്ത്രിസഭയിലും വേണ്ടത്ര കൂടിയാലോചന ഉണ്ടായില്ല. ആഭ്യന്തരവകുപ്പിെൻറ നിലപാട് സർക്കാർ തീരുമാനമായി പുറത്തുവരികയായിരുന്നെന്നാണ് ആക്ഷേപം. ഇടത് കേന്ദ്രങ്ങളെ തീരുമാനം അദ്ഭുതപ്പെടുത്തിയെങ്കിലും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാൻ ആരും തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.