Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഏഴുവയസ്സു​കാരന്​...

ഏഴുവയസ്സു​കാരന്​ ക്രൂരമർദനം: മുഖ്യമന്ത്രി അടിയന്തര റിപ്പോർട്ട്​ തേടി

text_fields
bookmark_border
Pinarayi-Vijayan
cancel

തിരുവനന്തപുരം: കുമാരമംഗലത്ത് ഏഴുവയസ്സുകാരന് ക്രൂരമർദനമേറ്റ സംഭവത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നൽകാൻ ഇ ടുക്കി ജില്ല ഭരണകൂടത്തോട്​ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ചികിത്സാചെലവും ഇളയ കുട്ടി ഉള്‍പ്പെടെ രണ്ട് കുട്ടികളുടെയും സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന്​ മന്ത്രി കെ.കെ. ​ൈ​ശലജയും അറിയിച്ചു.

ആരോഗ്യ, സാമൂഹികനീതി, വനിത ശിശുവികസന വകുപ്പുകൾ ഏകോപിച്ചാണ് ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുക. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥർക്ക്​ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിക്രമം അറിഞ്ഞിട്ടും അത് മൂടിവെക്കുന്നത്​ ഗുരുതര തെറ്റാണെന്നും മന്ത്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusekerala newsmalayalam newsCruelty to childStep Father's Cruelty
News Summary - step father cruely beaten seven year old child; CM seek report -kerala news
Next Story