Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓർഡിനൻസ്​ പ്രശ്​നം...

ഓർഡിനൻസ്​ പ്രശ്​നം പരിഹരിക്കാൻ നീക്കം നടക്കുന്നുവെന്ന് മന്ത്രി ബിന്ദു

text_fields
bookmark_border
r bindu
cancel

തിരുവനന്തപുരം: സർക്കാറും ഗവർണറും തമ്മിലെ ബന്ധം ഊഷ്​മളമായി നിലനിർത്തി പ്രശ്​നം പരിഹരിക്കുന്നതിനുള്ള നീക്കങ്ങളാണ്​ നടക്കുന്നതെന്നും അവ ശുഭപര്യവസായിയായി തീരുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന രീതിയിൽ ഓർഡിനൻസ്​ നീക്കത്തിനിടെ 11 ഓർഡിനൻസുകൾ പുതുക്കാനുള്ള മന്ത്രിസഭ ശിപാർശയിൽ ഗവർണർ ഒപ്പിടാൻ വിസമ്മതിച്ചത്​ സംബന്ധിച്ച ചോദ്യത്താട്​ പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഓർഡിനൻസുമായി ബന്ധ​പ്പെട്ട ഭരണപരമായ കാര്യങ്ങൾ സർക്കാർ തലത്തിൽ ആലോചിച്ച്​ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്​ സെക്രട്ടറിയുടെ ഭാര്യക്ക്​ നിയമനം നൽകാനുള്ള തീരുമാനത്തിൽ ഗവർണർ വിശദീകരണം തേടിയത്​ സംബന്ധിച്ച ചോദ്യത്തിൽ മന്ത്രി പ്രതികരിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:R Binduordinance issue
News Summary - Steps are being taken to solve the ordinance problem - Minister Bindu
Next Story