Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോക്ടർമാർക്കെതിരായ...

ഡോക്ടർമാർക്കെതിരായ ആക്രമണം തടയാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണം -ഹൈകോടതി

text_fields
bookmark_border
Kerala High Court
cancel

കൊച്ചി: ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ ആക്രമണങ്ങൾ തടയാനും ആവർത്തിക്കാതിരിക്കാനും സ്വീകരിക്കുന്ന നടപടികൾ അടിയന്തരമായി അറിയിക്കണമെന്ന്​ ഹൈകോടതി. ഇത്തരം സംഭവങ്ങൾ പതിവായ സാഹചര്യത്തിൽ പരിഹാരത്തിനുതകുന്ന നിയമ നിർമാണമടക്കം നിർദേശങ്ങൾ സമർപ്പിക്കാനും ജസ്റ്റിസ്​ ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ്​ കൗസർ എടപ്പഗത്ത്​ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ സർക്കാറിനോട്​ ആവശ്യപ്പെട്ടു.

ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരായ അതി​ക്രമങ്ങൾ തടയണമെന്ന്​ ആവശ്യപ്പെട്ട്​ കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​. ഹരജി പരിഗണിക്കവെ, ഡോക്ടർമാർക്കെതിരെ ആക്രമണം നടന്ന കോഴിക്കോട്​, മൂവാറ്റുപുഴ സംഭവങ്ങളിലെ റിപ്പോർട്ട്​ സർക്കാർ അഭിഭാഷകൻ കൈമാറി. ബോധപൂർവമല്ലെങ്കിലും ഇത്തരം സംഭവങ്ങൾ ന്യായീകരിക്കാൻ ശ്രമം നടക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു​​.

എന്തിന്‍റെ പേരിലായാലും ഇത്തരം അക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഇത്​ ആവർത്തിക്കുന്നില്ലെന്ന്​ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ സർക്കാർ അറിയിക്കണം. അനിഷ്ടസംഭവങ്ങൾ ഉണ്ടായ ശേഷമുള്ള നടപടികളേക്കാൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്കാണ്​ കോടതി പ്രാധാന്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtdoctor attacked
News Summary - Steps taken to prevent attacks on doctors should be notified says HC
Next Story