തെരുവുനായ വന്ധ്യംകരണം : കേന്ദ്രചട്ടങ്ങള്‍ കേരളം അവഗണിക്കുന്നുവെന്ന് വി. മുരളീധരൻ
text_fieldsതിരുവനന്തപുരം : തെരുവുനായ ജനനനിയന്ത്രണത്തിന് കേന്ദ്രം കൊണ്ടു വന്ന ചട്ടഭേദഗതി കേരളം അവഗണിക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. 2001ലെ ചട്ടത്തില്‍ സുപ്രീംകോടതി നിര്‍ദേശമനുസരിച്ചുള്ള ഭേഗഗതികളാണ് ഈ മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് തെരുവുനായ വന്ധ്യംകരണത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം തദ്ദേശസ്ഥാപനങ്ങള്‍ക്കാണെന്ന് അദ്ദേഹം പറഞ്ഞു.
പേവിഷബാധ നിര്‍മാര്‍ജന ലക്ഷ്യം (2030)കൂടി കണക്കിലെടുത്ത് അതത് വകുപ്പുകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രനിര്‍ദേശമുണ്ട്. ജില്ലാ–സംസ്ഥാനതലങ്ങളില്‍ നിരീക്ഷണസംവിധാനമുണ്ടാകണം. അനിമല്‍ വെല്‍ഫെയര്‍ബോര്‍ഡ് അംഗീകരിച്ച ഏജന്‍സികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കേണ്ടത്.
എ.ബി.സി പദ്ധതിയുടെ പേരില്‍ നായകളോട് ക്രൂരതകാട്ടുന്നതും തടയാനുതകുന്നതാണ്ചട്ടഭേദഗതി. മാര്‍ച്ച് മാസം നല്‍കിയ നിര്‍ദേശങ്ങളില്‍ എന്തെല്ലാം കേരളം നടപ്പാക്കിയെന്ന് തദ്ദേശമന്ത്രി വ്യക്തമാക്കണമെന്ന് വി.മുരളീധരൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.