തനിക്കെതിരെ വ്യക്തിഹത്യ, സി.പി.എം ഗൂഢാലോചന; പൊട്ടിക്കരഞ്ഞ് എം.കെ. രാഘവൻ VIDEO
text_fieldsകോഴിക്കോട്: ദേശീയ ചാനലിെൻറ ഒളികാമറ ഒാപറേഷെൻറ പേരിൽ വ്യക്തിഹത്യയും ഗൂഢാ ലോചനയുമുണ്ടെന്നും പിന്നിൽ സി.പി.എം ജില്ല നേതൃത്വമാണെന്നും കോഴിക്കോട് മണ്ഡലം യു. ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവൻ. സത്യവിരുദ്ധമായ വാർത്തകളാണ് പ്രചരിപ്പിക്കുന്ന തെന്നും ചില മാഫിയകൾ ഇതിന് പിന്നിലുണ്ടെന്നും രാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഒരു ‘ബോംബ്’ വരുന്നുണ്ടെന്ന് സി.പി.എം കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. തെരഞ്ഞെടു പ്പിൽ ജയിക്കാനായി ഏതു മാർഗവും സ്വീകരിക്കുകയാണെന്നും തന്നെ വെട്ടാതെ െകാലപ്പെടുത് തുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായുള്ള പൊതുജീവിതത്തിനിടെ ചില്ലിക്കാശു പോ ലും വാങ്ങിയിട്ടില്ല. സമ്പാദ്യവും കുടുംബത്തിെൻറ സാമ്പത്തികാവസ്ഥയും ആർക്കു വേണമ െങ്കിലും പരിശോധിക്കാം. ഗൂഢാലോചനക്ക് സി.പി.എം നേതൃത്വം മറുപടി പറയണം.
തളർത്താ ൻ കഴിയില്ല. നിയമപരമായി നേരിടുമെന്നും യു.ഡി.എഫ് സ്ഥാനാർഥി പറഞ്ഞു. തെൻറ ഓഫിസില ് വന്ന് സംസാരിക്കുന്ന ചിത്രം ഫോണിലൂടെ പകര്‍ത്തിയതിനുശേഷം മറ്റാരുടെയോ അവ്യക്തമായ ശബ്ദം ഡബ് ചെയ്ത് വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയായിരുന്നു. താൻ കോഴ ചോദിച്ചിട്ടില്ല. തെ രഞ്ഞെടുപ്പില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനു വേണ്ടി എതിരാളികള്‍ സൃഷ്ടിച്ച കൃത്രി മ വിഡിയോയാണിത്.
ഇല്ലാക്കഥ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലൂട െ വ്യക്തിഹത്യ നടത്തിയവര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും. പത്രക്കാരെന്ന പേരി ൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിലയിരുത്താൻ വന്നതാണെന്നാണ് തന്നെ വന്നുകണ്ടവ ർ പറഞ്ഞത്. ഒരു സാധാരണ രാഷ്ട്രീയക്കാരനാണ്, കച്ചവടക്കാരനല്ല.
ഭൂമി കച്ചവടത്തിന് ഇടനിലക്കാരനാവുന്ന രാഷ്ട്രീയക്കാരനുമല്ല. ജനപക്ഷത്തുനിന്നാണ് പ്രവര്‍ത്തിച്ചത്. ഇനിയും അത് തുടരും. മുമ്പും സി.പി.എം നേതാക്കള്‍ തനിക്കെതിരെ മറ്റൊരു ആരോപണവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, ഇത് കോഴിക്കോട്ടെ ജനം തള്ളിക്കളയുകയായിരുന്നു. വ്യക്തിഹത്യ നടത്തി വിജയിക്കാമെന്നത് സി.പി.എമ്മിെൻറ വ്യാമോഹം മാത്രമാണെന്നും എം.കെ. രാഘവൻ പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥിയെ വ്യക്തിപരമായി തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. ഉമ്മര്‍ പാണ്ടികശാല, കെ.സി. അബു, അഡ്വ. പി.എം. നിയാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
മാധ്യമങ്ങൾക്കു മുന്നിൽ വിങ്ങിപ്പൊട്ടി
കോഴിക്കോട്: ദേശീയ ചാനലിെൻറ ഒളികാമറ ഒാപറേഷനുമായി ബന്ധെപ്പട്ട് ഡി.സി.സി ഒാഫിസിൽ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ വിതുമ്പിക്കരഞ്ഞ് യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവൻ. വാർത്തസമ്മേളനം പത്തു മിനിറ്റ് പിന്നിട്ടപ്പോഴാണ് രാഘവൻ കരഞ്ഞത്. രാഷ്ട്രീയ ജീവിതത്തിൽ ഇതുപോലെ അപമാനിക്കാൻ ബാക്കിയില്ല. നമ്പിനാരായണൻ പറഞ്ഞപോലെ തനിക്ക് വേറെ മാർഗമില്ല. എന്നാൽ, ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് വിതുമ്പിയ സ്ഥാനാർഥിയെ ഒപ്പമുണ്ടായിരുന്ന യു.ഡി.എഫ് നേതാക്കൾ ആശ്വസിപ്പിച്ചു.
വ്യാജമായ ആേരാപണമാണെന്നും സി.പി.എം ജില്ല നേതൃത്വവും ചില മാഫിയകളും പിന്നിൽ പ്രവർത്തിക്കുന്നതായും രാഘവൻ പറഞ്ഞു. സമയമാകുേമ്പാൾ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വാക്കുകൾ ഇടറിയതോെട ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖാണ് സംസാരിച്ചത്.
കലക്ടറോട് ടികാറാം മീണ റിപ്പോർട്ട് ആവശ്യപ്പെട്ടു
തിരുവനന്തപുരം: യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെതിരായ കോഴ ആരോപണത്തിൽ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടികാറാം മീണ. ആരോപണം ഗൗരവമേറിയതാണെന്നും മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തേടിയതെന്നും അദ്ദേഹം പറഞ്ഞു.
രാഘവൻ പിന്മാറണം– എൽ.ഡി.എഫ്
കോഴിക്കോട്: എം.കെ. രാഘവനെതിരെ സ്വകാര്യ ചാനൽ പുറത്തുവിട്ട ഒളികാമറ ദൃശ്യം അതിഗൗരവമുള്ളതാണെന്നും കോഴപ്പണം കൈപ്പറ്റാൻ സന്നദ്ധനായ അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയും മത്സരരംഗത്തുനിന്ന് ഒഴിയുകയും ചെയ്യണമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഹോട്ടൽ തുടങ്ങാനെന്ന് പറഞ്ഞ് എത്തിയ സംഘം വാഗ്ദാനം ചെയ്ത അഞ്ചുകോടി രൂപ വാങ്ങാമെന്ന് പറഞ്ഞത് അഴിമതിയും പ്രചാരണത്തിന് 70 ലക്ഷം രൂപമാത്രം ചെലവഴിക്കാൻ അനുമതിയുള്ളപ്പോൾ 20 കോടി രൂപ ചെലവാക്കിയെന്ന് സമ്മതിച്ചത് തെരഞ്ഞെടുപ്പ് കമീഷനെ കബളിപ്പിക്കലുമാണ്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ, ചീഫ് ഇലക്ടറൽ ഒാഫിസർ, റിേട്ടണിങ് ഒാഫിസർ എന്നിവർക്ക് പരാതി നൽകും. എ.െഎ.സി.സി രണ്ടുകോടി രൂപ കഴിഞ്ഞ തവണ തന്നു എന്നാണ് ദൃശ്യത്തിൽ രാഘവൻ സമ്മതിക്കുന്നത്.
ഇത് കള്ളപ്പണമാണ്. ചാനൽ സംഘത്തോട് തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച് വിശദീകരിച്ചപ്പോൾ മദ്യം വിതരണം ചെയ്യാനുള്ള ചെലവടക്കം അദ്ദേഹം പറയുന്നുണ്ട്. കോൺഗ്രസ് വൻതോതിൽ കള്ളപ്പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നാണ് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത്. ദൃശ്യം പുറത്തുവന്നശേഷവും ചാനൽ സംഘം വന്നില്ലെന്നോ, തെൻറ വീട്ടിൽ നിന്നുള്ള ദൃശ്യമല്ലെന്നോ, താനല്ലെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.
വാഗ്ദാനം ചെയ്ത തുക സംബന്ധിച്ച് ഡൽഹിയിലെ തെൻറ െസക്രട്ടറിയെ കാണാനാണ് പറയുന്നത്. രാഘവെൻറ െസക്രട്ടറിമാർ ഇതിനെല്ലാം മിടുക്കരാണെന്ന് എല്ലാവർക്കുമറിയാം. സി.പി.എം ജില്ല നേതൃത്വമാണ് ഇതിനുപിന്നിൽ എന്നെല്ലാം പറയുന്നത് വിഭ്രാന്തി കാരണമാണ് -നേതാക്കൾ പറഞ്ഞു. എളമരം കരീം എം.പി, പി. മോഹനൻ, മുക്കം മുഹമ്മദ്, ടി.വി. ബാലൻ, പി.ടി. ആസാദ്, പി. കിഷൻചന്ദ്, കെ.ജി. പങ്കജാക്ഷൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.