എം.കെ. രാഘവനെതിരെ കേസെടുക്കും
text_fieldsതിരുവനന്തപുരം: ഒളികാമറ വിവാദത്തിൽ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെത ിരെ പൊലീസ് കേസെടുക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് േപ്രാസിക്യൂഷെൻറ നിയമോപദേശത്തി െൻറ അടിസ്ഥാനത്തിലാണ് നടപടി.
ജനപ്രാതിനിധ്യ നിയമപ്രകാരവും അഴിമതി നിരോധന ന ിയമത്തിെൻറ അടിസ്ഥാനത്തിലും കേസെടുക്കാമെന്നാണ് ഉപദേശം. ചാനൽ ദൃശ്യങ്ങളുടെ വിശ്വ ാസ്യതയും പ്രാഥമിക ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. വിശദ അന്വേഷണത്തിന് കേസ് രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. കേസെടുത്താലേ ദൃശ്യങ്ങള്‍ ശാസ്ത്രീയപരിശോധനക്ക് അയക്കാനാവൂ. ഡി.ജി.പി ലോക്നാഥ് ബെഹ്റക്കാണ് നിയമോപദേശം ലഭിച്ചത്. ഉചിത നടപടി കൈക്കൊള്ളാൻ കണ്ണൂർ റേഞ്ച് െഎ.ജി എം.ആർ. അജിത്കുമാറിന് ഡി.ജി.പി നിർദേശം നൽകി.
അതിനിടെ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ ലഭിച്ച പരാതിയിൽ നടപടികൾ എങ്ങുമെത്തിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കായതിനാൽ കൂടുതൽ അന്വേഷണം നടന്നിട്ടില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടികാറാം മീണ പറഞ്ഞു. ശബ്ദരേഖയുടെ ഫോറൻസിക് ഉൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തേണ്ടതുണ്ട്. ഡി.ജി.പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അന്തിമ റിപ്പോർട്ട് കിട്ടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തില്‍ രാഘവനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സി.പി.എമ്മാണ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്. മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ പരാതി ഡി.ജി.പിക്ക് കൈമാറി. കണ്ണൂര്‍ റേഞ്ച് ഐ.ജി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒളികാമറ ദൃശ്യങ്ങളിലും ശബ്ദരേഖയിലും കൃത്രിമം നടന്നിട്ടുണ്ടെന്ന എം.കെ. രാഘവെൻറ പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.