പെരിങ്ങാരയിൽ മഹാശില സ്മാരകങ്ങൾ കണ്ടെത്തി
text_fieldsനീലേശ്വരം: കയ്യൂർ-ചീമേനി പഞ്ചായത്തിലെ പെരിങ്ങാരയിൽ മഹാശില കാലഘട്ടത്തിെൻറ സ്മാരകങ്ങളായ ചെങ്കല്ലറകൾ കണ്ടെത്തി. നിധിക്കുഴി എന്ന് തദ്ദേശീയമായി അറിയപ്പെട്ടിരുന്ന ഗുഹകൾ സാമൂഹിക പ്രവർത്തകൻ അശോകൻ പെരിങ്ങാര, മനോജ്കുമാർ എന്നിവരാണ് കണ്ടെത്തിയത്.
വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗം മേധാവി നന്ദകുമാർ കോറോത്ത്, ചരിത്രാധ്യാപകൻ സി.പി.രാജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ഗുഹകൾ മഹാശില സംസ്കാരത്തിെൻറ ചരിത്ര ശേഷിപ്പുകളായ ചെങ്കല്ലറകളാണെന്ന് ഇവർ സ്ഥിരീകരിച്ചു. മുകൾ ഭാഗത്ത് അടച്ചും ഒരു ഭാഗത്ത് കവാടത്തോടും കൂടി ചെങ്കൽപാറ തുരന്നാണ് ഇവ നിർമിച്ചത്. ചെങ്കല്ലറകളിൽ ഒന്ന് വർഷങ്ങൾക്കുമുമ്പെ തുറന്ന നിലയിലാണുള്ളത്. വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള മൺപാത്രങ്ങളും ഇരുമ്പായുധങ്ങളും വിശ്വാസത്തിെൻറ ഭാഗമായി അടക്കം ചെയ്തതാണ്.
ആയിരത്തി എണ്ണൂറ് വർഷംമുമ്പ് മഹാശില കാലഘട്ടത്തിലെ മനുഷ്യരാണ് ചെങ്കല്ലറകൾ നിർമിച്ചത്. ജില്ലയിലെ പിലിക്കോട്, ചന്ദ്രവയൽ, പള്ളിപ്പാറ, അരിയിട്ടപാറ, പോത്താങ്കണ്ടം, പനങ്ങാട്, ഉമ്മാച്ചി പൊയിൽ, തലയടുക്കം, പരപ്പ, ബാനം, ഭീമനടി, പ്ലാച്ചിക്കര, കനിയാൽ, കുറ്റിക്കോൽ, ബങ്കളം, കല്ലഞ്ചിറ, മാവുള്ള ചാൽ, നാലിലാംകണ്ടം, കല്ലഞ്ചിറ, മടിക്കൈ, പൈവളിഗെ, കാര്യാട് മലപ്പച്ചേരി എന്നിവിടങ്ങളിൽ നിന്ന് മുമ്പ് ചെങ്കല്ലറകൾ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.