ചരക്കുലോറി സമരം: സമരാനുകൂലികളുടെ കല്ലേറിൽ ലോറി ക്ലീനർ മരിച്ചു
text_fieldsകൊച്ചി: ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികളുടെ കല്ലേറിൽ ലോറി ക്ലീനർ മരിച്ചു. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയയാണ് മരിച്ചത്. ഡ്രൈവർക്ക് പരിക്കേറ്റു. വാളയാർ ചെക് പോസ്റ്റിനു സമീപം കഞ്ചിക്കോട് ഇന്ന് പുലർച്ചെ മൂന്നു മണിയോെടയാണ് സംഭവം.
കോയമ്പത്തൂരിൽ നനിന്ന് ചെങ്ങന്നൂരിലേക്ക് പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പച്ചക്കറി ലോറികളും തടയുമെന്ന് പറഞ്ഞിരുന്നു. അതിെൻറ ഭാഗമായാണ് പതിനഞ്ചോളം വരുന്ന സംഘം ലോറിക്ക് നേരെ ആക്രമണം നടത്തിയത്. കല്ലേറിൽ ലോറിയുടെ ഗ്ലാസ് തടർന്ന് പരിക്കേറ്റാണ് മുബാറക് ബാഷ മരിച്ചത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
അതിനിടെ ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുമായി എത്തുന്ന ലോറികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിപണികളിൽ നിത്യോപയോഗ സാധനങ്ങൾക്ക് ദൗർലഭ്യം നേരിട്ടുതുടങ്ങി. ഡീസൽ വില വർധനയും തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധനയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒാൾ ഇന്ത്യ മോേട്ടാർ ട്രാൻസ്പോർട്ട് കോൺഗ്രസാണ് രാജ്യവ്യാപക സമരത്തിന് ആഹ്വാനം ചെയ്തത്.
ഇതിനു പിന്തുണ പ്രഖ്യാപിച്ച് കേരളത്തിൽ ലോറി ഒാണേഴ്സ് വെൽഫെയർ ഫെഡറേഷനും സമരത്തിലാണ്. ദിവസവും രണ്ടായിരത്തിലധികം ചരക്കുലോറികൾ സംസ്ഥാനത്തേക്ക് വന്നിരുന്നത് സമരം തുടങ്ങിയതോടെ മുന്നൂറോളമായി കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസവും ശരാശരി മുന്നൂറോളം ലോറികളേ അതിർത്തി കടന്ന് എത്തിയുള്ളൂ. ഇവതന്നെ സമരം തുടങ്ങുന്നതിന് മുമ്പ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് പുറപ്പെട്ടവയാണെന്നും തിങ്കളാഴ്ച മുതൽ ഇവ പോലും എത്തില്ലെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കെ.കെ. ഹംസ പറഞ്ഞു. രണ്ടര ലക്ഷത്തോളം വാഹനങ്ങൾ സമരത്തിൽ പെങ്കടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മാർക്കറ്റിൽ ദിവസവും 20ഒാളം ലോറികൾ പഴങ്ങളും പച്ചക്കറികളുമായി എത്തിയിരുന്നു. ഇപ്പോൾ 10ൽ താഴെ ലോറികളേ എത്തുന്നുള്ളൂ. തമിഴ്നാട്ടിൽനിന്ന് ഏത്തക്കായ, കർണാടകയിൽനിന്ന് ബീൻസും കുക്കുമ്പറും ക്വോളിഫ്ലവറും, മഹാരാഷ്ട്രയിൽനിന്ന് സവാള, ആന്ധ്രയിൽനിന്ന് ചെറുനാരങ്ങ എന്നിവയാണ് പ്രധാനമായും കൊച്ചിയിൽ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.