മതവിദ്വേഷം പ്രചാരണായുധമാക്കരുത് -പുന്നല ശ്രീകുമാർ
text_fieldsമാള: മതവിദ്വേഷം പ്രചാരണായുധമാക്കരുതെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. വലിയപറമ്പിൽ കെ.പി.എം.എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക സൗഹാർദം തകർക്കുന്ന തരത്തിലുള്ള ധ്രുവീകരണ ശ്രമം വോട്ട് നേടാനുള്ള നീക്കമാണ്. കേരളത്തിന്റെ മത സൗഹാർദ പരിസരത്തേയും സാംസ്കാരിക മൂല്യങ്ങളെയും ഹനിക്കുന്ന ശ്രമങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലനാമ, ചിത്രപ്രദർശന വിവാദങ്ങൾ ഇതിന്റെ ഭാഗമാണെന്നും ഇക്കാര്യത്തിൽ സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപാധ്യക്ഷൻ പി.എൻ. സുരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.എ. അജയഘോഷ് പ്രവർത്തന പരിപാടി വിശദീകരിച്ചു. സംസ്ഥാന നേതാക്കളായ ശശി കൊരട്ടി, കെ.പി. ശോഭന, ടി.കെ. സുബ്രൻ, ഷാജു ഏത്താപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.