സംഭരണം അവതാളത്തിൽ നെല്ല് നശിക്കുന്നു; കർഷർക്ക് കണ്ണീർ...
text_fieldsമങ്കര: മാസം മുമ്പ് കൊയ്ത് ഉണക്കി ചാക്കിൽ സൂക്ഷിച്ച നെല്ല് സപ്ലൈകോ സംഭരിക്കാത്തതിനാൽ കർഷകർ വലയുന്നു.
മങ്കര പഞ്ചായത്തിലെ തരവത്ത്, പാടംപനംമ്പരണ്ടി, പാടശേഖരത്തിലെ 50ഒാളം കർഷകരാണ് ഒരു മാസമായി ദുരിതംപേറുന്നത്. പഞ്ചായത്തിൽ പെട്ട മറ്റു പാടശേഖരങ്ങളിലെ നെല്ലുകളൊക്കെ സംഭരിെച്ചങ്കിലും ഈ പാടശേഖരത്തെ സപ്ലൈകോ അവഗണിക്കുകയാണെന്ന് പാടശേഖര സമിതി കൺവീനർ കൃഷ്ണദാസ് പറയുന്നു.
നെല്ല് സംഭരിക്കാൻ മങ്കര കൃഷിഭവനിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് സപ്ലൈകോയുമായി പലതവണ ബന്ധപ്പെട്ടങ്കിലും ഒന്നും നടന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു.
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിെൻറ നിർദേശത്തെ തുടർന്നാണ് കൃഷ്ണദാസ് 23 ഏക്കർ നെൽകൃഷി പൂർണമായും വിളയിറക്കിയത്. ഇവയിൽ എട്ട് ഏക്കർ തരിശിട്ടഭൂമി പാട്ടത്തിനെടുത്ത് കൃഷിയിറക്കുകയായിരുന്നു. ചാക്കിലാക്കിയ നെൽ ഒരു മാസം പിന്നിട്ടതോടെ 37 ടൺ നെൽ വീണ്ടും ഉണക്കേണ്ട അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.