എങ്ങോട്ട് പോകണമെന്നറിയാതെ റോസ്‌ലിയുടെ മകൾ
text_fieldsഗാന്ധിനഗർ: കിടക്കാനിടമില്ലാതെ ഇലന്തൂരിൽ നരബലിക്ക് വിധേയമായ റോസ് ലിയുടെ മകൾ മഞ്ജു. എങ്ങോട്ട് പോകണമെന്നറിയാതെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിന് സമീപം അഞ്ചു വയസ് പ്രായമുള്ള ആൺകുട്ടിയുമായി കരയുകയാണവർ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന റോസ് ലിയുടെ മൃതദേഹം മഞ്ജുവും ഭർത്താവ് ബിജുവും ചേർന്ന് ബിജുവിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അങ്കമാലി കറുകുറ്റി അട്ടാറ പൊതുസ്മശാനത്തിൽ കഴിഞ്ഞ ദിവസം സംസ്കരിച്ചിരുന്നു.
ഇതിനിടയിൽ റോസ് ലിയുടെ മകൻ സഞ്ജു ഒരപകടത്തിൽ പെട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. വിവരം അറിഞ്ഞ് ബുധനാഴ്ച രാത്രി ബിജുവും മഞ്ജുവും മെഡിക്കൽ കോളജിലെത്തി. വ്യാഴാഴ്ച പുലർച്ചെ ബിജു വാടകക്ക് താമസിക്കുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലേക്ക് മടങ്ങി. കോട്ടയം മെഡിക്കൽ കോളജിലുണ്ടായിരുന്ന മഞ്ജു ഭർത്താവിന്റെ ആത്മഹത്യയാണ് പിന്നീട് അറിയുന്നത്. ഉടൻ തന്നെ മഞ്ജു തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ പോയി മൃതദേഹം കാണുകയും ചെയ്തു.
വീണ്ടും സഹോദരൻ ചികിത്സയിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളജിലെത്തി. അപ്പോൾ സഞ്ജുവിനെ ഡിസ്ചാർജ് ചെയ്തിരുന്നു. ഭർത്താവ് ആത്മഹത്യ ചെയ്തതിനാൽ ഇനി മുതൽ വാടക വീട്ടിൽ താമസിക്കണ്ടയെന്ന നിലപാടിലാണ് കെട്ടിട ഉടമ. റോസ് ലി താമസിച്ച വാടക വീടും ഒഴിയേണ്ടതുണ്ട്.
മാതാവ് കൊല ചെയ്യപ്പെടുകയും ഭർത്താവ് ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടർന്ന് ഒറ്റപ്പെട്ട യുവതിയെയും കുഞ്ഞിനെയും ആവശ്യമായ സംരക്ഷണം ഒരുക്കുവാൻ നവജീവൻ തോമസും അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചനും തയാറായിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.