ബി.ജെ.പി അജണ്ട പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുന്നത് അപകടകരമാണെന്ന് എസ്.ഡി.പി.ഐ
text_fieldsപാലക്കാട്: ബി.ജെ.പി അജണ്ട പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുന്നത് അപകടകരമാണെന്ന് എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി അബ്ദുല്‍ സത്താര്‍.രാജ്യത്തിന്റെ വീണ്ടെടുപ്പിന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രക്ക് പാലക്കാട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ തകർത്തു കൊണ്ടിരിക്കുന്ന ബി..ജെപി ഭരണത്തിനെതിരേ ക്രിയാൽമകമായി പ്രതികരിക്കാൻ സാമ്പ്രദായിക പാർട്ടികൾക്ക് കഴിയുന്നില്ല. കർഷകരും തീരദേശവാസികളും ന്യൂനപക്ഷങ്ങളും തീരാദുരിതത്തിലാണ്. നീതിക്കുവേണ്ടി നിലപാടെടുക്കാൻ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ തയാറാവുന്നില്ല. അന്വേഷണ ഏജൻസികളെയും ഭരണഘടനാ സ്ഥാപനങ്ങളെയും സംഘപരിവാര താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഘടക കക്ഷികളാക്കി മാറ്റിയിരിക്കുന്നു.
ന്യായമായ അവകാശങ്ങൾ ഉന്നയിച്ച് ജനാധിപത്യപരമായി സമരം ചെയ്യുന്ന കർഷകരെ ശത്രുക്കളോടെന്ന പോലെ ക്രൂരമായി അടിച്ചമർത്തുകയാണ്. അന്നം തരുന്ന കർഷകരോടൊപ്പം നിൽക്കാൻ സാമ്പ്രദായിക പാർട്ടികൾ ഭയപ്പെടുകയായെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സഹീര്‍ ബാബു അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന സെക്രട്ടറി കെ. കെ അബ്ദുല്‍ ജബ്ബാര്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ബാബിയ ശെരീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ടി അലവി, ജില്ലാ സെക്രട്ടറി അബൂബക്കര്‍ ചെറുകോട് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.