Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാടിനെ വിറപ്പിച്ച...

നാടിനെ വിറപ്പിച്ച തെരുവ് നായക്ക് ഒടുവില്‍ ദാരുണാന്ത്യം

text_fields
bookmark_border
നാടിനെ വിറപ്പിച്ച തെരുവ് നായക്ക് ഒടുവില്‍ ദാരുണാന്ത്യം
cancel

ആനക്കര: ആനക്കര അങ്ങാടിയില്‍ മാസങ്ങളായി കാൽനടയാത്രികരെയും വാഹനയാത്രക്കാരെയും കടിച്ച് പരിക്കേല്‍പ്പിച്ചിരുന്ന തെരുവ് നായ അജ്ഞാത വാഹനം തട്ടി ചത്തു. ഞായറാഴ്ച്ച പുലര്‍ച്ചെയാണ് നായയെ ചത്ത നിലയില്‍ ആനക്കര സെന്ററില്‍ കണ്ടെത്തിയത്. നായയെ പിന്നീട് നാട്ടുകാര്‍ കുഴിച്ചു മൂടി.

ആനക്കരയില്‍മാത്രം 20 ലേറെ പേരെ ഈ നായ കടിച്ചിരുന്നു. ഒരാഴ്ച്ച മുമ്പ് റോഡരികില്‍ കിടക്കവെ തലയുടെ ഒരുവശത്ത് വാഹനം ഇടിച്ച് ഒരു കണ്ണ് പുറത്തേക്ക് തളളിയിരുന്നു. പിന്നീട് കണ്ണ് പഴുക്കുകയും കാഴ്ച്ച നഷ്ടമാകുകയും ചെയ്തിരുന്നു.

നായയുടെ അവസ്ഥ കണ്ട് നാട്ടുകാരില്‍ ചിലര്‍ ഭക്ഷണം നല്‍കി ശ്രദ്ധിച്ചിരുന്നു. ദിവസങ്ങളായി പൂര്‍ണ്ണമായി കാഴ്ച്ച നഷ്ട്ടപ്പെട്ടതോടെ അങ്ങാടിയില്‍ അലയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dog
News Summary - stray dog at Anakkara
Next Story