Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരുവുനായ് ശല്യം:...

തെരുവുനായ് ശല്യം: സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം.ബി. രാജേഷ്

text_fields
bookmark_border
M.B. Rajesh
cancel

കണ്ണൂർ: തെരുവുനായ് ശല്യം പരിഹരിക്കാൻ അടിയന്തര കർമ പദ്ധതിക്ക് രൂപം നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച മുഖ്യമന്ത്രിയെ കണ്ട ശേഷം കർമ പദ്ധതി തയ്യാറാക്കും.

സംസ്ഥാനത്ത് 152 ബ്ലോക്കിൽ എ.ബി.സി സെന്റർ സജ്ജമാക്കാൻ നിർദ്ദേശം നൽകി. ഇതിൽ 30 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് സ്ഥിതി ഗുരുതരമാണ്​. വിപുലമായ രീതിയിൽ പൊതുജന പങ്കാളിതത്തോടെ പ്രശ്നത്തിന് പരിഹാരം കാണാനാണ് ഉദ്ദേശിക്കുന്നത്​.

തദ്ദേശ സ്ഥാപന അധികൃതരുടെ സഹകരണത്തോടെയും ബഹുജനപങ്കാളിത്തതോടെയും പ്രശ്ന പരിഹാരത്തിന്​ വിപുലമായ കർമ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mb RajeshMb Rajeshstray dog
News Summary - Stray dog : The situation is serious, Minister M.B. Rajesh
Next Story