തെരുവുനായ്ക്കൾ പിന്നാലെ ഓടി, സൈക്കിളിൽനിന്ന് വീണ് വിദ്യാർഥിയുടെ കൈ പൊട്ടി
text_fieldsപയ്യോളി: സ്കൂളിലേക്ക് സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന ആറാം ക്ലാസ് വിദ്യാർഥിക്ക് നേരെ തെരുവുനായ്ക്കളുടെ കൂട്ടം ചേർന്നുള്ള ആക്രമണം. ഭയന്ന് ഓടിയ വിദ്യാർഥി സൈക്കിളിൽ നിന്ന് വീണു കൈയുടെ എല്ല് പൊട്ടി.
തുറയൂര്‍ കിഴക്കയിൽ മീത്തൽ വിനീഷിന്റെ മകൻ അനന്തദേവിനാണ് കൈക്കും മൂക്കിനും പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ സ്കൂളിലേക്ക് സൈക്കിളിൽ സഞ്ചരിക്കവെ തുറയൂർ മുണ്ടാളിത്താഴെ റോഡിൽ എട്ടോളം നായ്ക്കൾ പിറകെ ഓടുകയായിരുന്നു. ഭയന്നുവിറച്ച് വെപ്രാളത്തിൽ അനന്തു സൈക്കിളിൽ നിന്നും താഴെ വീണു.
സംഭവം ശ്രദ്ധയിൽപ്പെട്ട ബി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി വിദ്യാർത്ഥികളായ നിഹാൽ, ഷാരോൺ, സിനാൻ തുടങ്ങിയവർ ഉടൻ ഓടിയെത്തി. നായ്ക്കളെ കല്ലെറിഞ്ഞ് തുരത്തിയാണ് അനന്തദേവിനെഇവർ രക്ഷിച്ചത്. തുടർന്ന് കൊയിലാണ്ടി താലൂക്ക് ഗവ. ആശുപത്രിയില്‍ ചികിത്സ നേടിയ അനന്തുവിന് വലത്തെ കൈയിൽ പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്.
തുറയൂർ ഗവ. യു പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അനന്തദേവ്. ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നരീതിയിൽ തെരുവുനായശല്യം പ്രദേശത്ത് രൂക്ഷമാണ് .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.