'തുടൽപൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണിപ്പോൾ കേരളത്തിലുള്ളത്'; വിമർശനവുമായി എറണാകുളം-അങ്കമാലി അതിരൂപത
text_fieldsകൊച്ചി: തെരുവുനായ വിഷയത്തിൽ സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എറണാകുളം-അങ്കമാലി അതിരൂപത. ഗുരുതരമായ തെരുവുനായ വിഷയത്തിൽ സർക്കാർ കാഴ്ചക്കാരുടെ റോളിലായെന്ന് അതിരൂപത മുഖപത്രത്തിലെ ലേഖനത്തിൽ കുറ്റപ്പെടുത്തി.
തുടൽ പൊട്ടിയ നായയും തുടലിൽ തുടരുന്ന സർക്കാരുമാണ് ഇപ്പോൾ കേരളത്തിലുള്ളത്. മജിസ്ട്രേറ്റിനെ കടിച്ച പട്ടി മന്ത്രിയെ കടിച്ചാലെ കാര്യങ്ങൾ നടക്കുവെന്നാണ് കേരളത്തിലെ സ്ഥിതിയെന്നും ലേഖനം പരിഹസിക്കുന്നു.
നായ കടിയേറ്റ് റാബീസ് വാക്സിൻ സ്വീകരിച്ചവർ മരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. വാക്സിൻ ഗുണനിലവാരം വിദഗ്ധ സമിതിയെവെച്ച് പരിശോധിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല.
തെരുവുനായ വിഷയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിക്കണം. നായ്ക്കളെ കൊല്ലരുതെന്ന് പറയുന്നവർ അതിന്‍റെ സംരക്ഷണം ഏറ്റെടുക്കുന്നില്ലെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.