തെരുവുനായ ആക്രമണം: മുഖ്യപ്രതി സംസ്ഥാന സർക്കാരെന്ന് വി.എം സുധീരൻ
text_fieldsതിരുവനന്തപുരം: തെരുവ് നായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരം പുല്ലുവിളയിൽ മൽസ്യത്തൊഴിലാളി ജോസ്ക്ലിൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സംസ്ഥാന സർക്കാരാെണന്ന് കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ. ജോസ്ക്ലിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും നടത്തുന്ന പ്രതിഷേധ സമരത്തിന് മനുഷ്യത്വമുള്ള ഏവരുടെയും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
തെരുവ് നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ ഓഗസ്റ്റിൽ പുല്ലുവിളയിൽതന്നെ ശീലുവമ്മ എന്ന വയോധികയുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തെ തുടർന്നും സർക്കാരിെൻറ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാതെ പോയതാണ് ജോസ്ക്ലിെൻറ ജീവൻ നഷ്ടപ്പെടാൻ ഇടവരുത്തിയത്. തെരുവുനായ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ സർക്കാർ തന്നെയാണ് ഈ സംഭവത്തിലെ മുഖ്യപ്രതി. തെരുവുനായ്ക്കളുടെ അക്രമം മൂലം ജീവൻ നഷ്ടപ്പെടുന്നവരുടെയും അപായകരമായ രീതിയിൽ പരിക്കേൽക്കുന്നവരുടെയും യഥാർഥചിത്രം സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്.
തെരുവ് നായ്ക്കൾ ഉയർത്തുന്ന ഭീഷണിയും സമൂഹത്തിന് ഏൽപ്പിക്കുന്ന വൻ ആഘാതവും സുപ്രീം കോടതിയുടെ മുന്നിൽ എത്തിക്കുന്നതിന് ഫലപ്രദമായി സർക്കാർ പ്രവർത്തിച്ചില്ല. ഇനിയെങ്കിലും നിഷ്ക്രിയത്വത്തിൽ നിന്നും ഉണർന്ന് തെരുവ് നായ്ക്കളുടെ പിടിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ജസ്റ്റീസ് സിരിജഗൻ കമീഷൻ നിരീക്ഷിച്ചതുപോലെ യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാരിെൻറ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണമെന്നും സുധീരൻ ആവശ്യെപട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.