നായ്ക്കളെ വയനാട്ടില്‍ വേണ്ടെന്ന്; അതൃപ്തിയുമായി പ്രദേശവാസികള്‍
text_fieldsകല്‍പറ്റ: ബുധനാഴ്ച പകല്‍വെളിച്ചത്തില്‍ ബോബി ചെമ്മണൂര്‍ റോഡിലിറങ്ങി നായ്ക്കളെ പിടികൂടിയത് കോഴിക്കോട്ടുകാര്‍ക്ക് സന്തോഷമായിട്ടുണ്ടാകാമെങ്കിലും വയനാട്ടുകാര്‍ക്കത് അതൃപ്തിയുളവാക്കുന്ന കാര്യമായി. കല്‍പറ്റ എടഗുനിക്കാര്‍ വ്യാഴാഴ്ച കണ്ണുതുറന്നപ്പോള്‍ ശരിക്കും ഞെട്ടി. കോഴിക്കോട്ടുനിന്ന് വിരുന്നുവന്നവര്‍ക്കെതിരെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തത്തെിയത്.
വ്യാഴാഴ്ച രാവിലെയാണ് ബോബി ചെമ്മണൂരിന്‍െറ ഉടമസ്ഥതയില്‍ എടഗുനിയിലുള്ള സ്ഥലത്ത് കോഴിക്കോട് നഗരത്തില്‍നിന്ന് പിടികൂടിയ തെരുവുനായ്ക്കളെ കമ്പിവേലികെട്ടിനുള്ളില്‍ നാട്ടുകാര്‍ കാണുന്നത്.
കോഴിക്കോട്ടുകാര്‍ക്ക് വേണ്ടാത്ത നായ്ക്കളെ തങ്ങളുടെ തലയില്‍ കെട്ടിയേല്‍പിക്കുന്നതില്‍ അവര്‍ പ്രതിഷേധമുയര്‍ത്തിയിരിക്കുകയാണ്. കൂട്ടത്തോടെ അവയെ പാര്‍പ്പിച്ചാല്‍ തങ്ങളുടെ ജീവിതത്തിന് ഭീഷണിയാവുമെന്ന പരാതിയിലാണ് നാട്ടുകാര്‍.
കല്‍പറ്റ-പടിഞ്ഞാറത്തറ റോഡില്‍നിന്ന് 200 മീറ്ററോളം മുകളിലായുള്ള സ്ഥലത്താണ് നായ്ക്കളെ ഇട്ടിട്ടുള്ളത്. ഇത് സുരക്ഷിതമല്ളെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. അബദ്ധത്തില്‍ കമ്പിവേലിയുടെ വാതില്‍തുറന്നാല്‍ മുഴുവന്‍ നായ്ക്കളും പുറത്തേക്കത്തെുമെന്ന ആശങ്കയുമുണ്ട്.
നായ്ക്കള്‍ക്ക് വെള്ളവും ഭക്ഷണവും നല്‍കുന്നില്ളെന്നും നാട്ടുകാര്‍ ആരോപിച്ചു. 40ഓളം നായ്ക്കളാണിപ്പോഴുള്ളത്. ബുധനാഴ്ച രാത്രിയാണ് ഇവയെ കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.