തെരുവ് നായകളെ കൊന്നവർ അറസ്റ്റ് ഭീഷണിയിൽ; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsവർക്കല: തെരുവ് നായയുടെ കടിയേറ്റ് 90കാരൻ മരിച്ചതിന് പിന്നാലെ വർക്കലയിൽ നായകളെ കൊന്നവരെ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത് സംഘർഷാവസ്ഥക്ക് കാരണമായി. ആലപ്പുഴ ജനസേവാ ശിശുഭവൻ ചെയർമാനും തെരുവുനായ ഉൻമൂലന സംഘത്തിെൻറ ഭാരവാഹിയുമായ ജോസ്മാവേലിയെയും ഗുരുവായൂർ ശാന്തി മെഡിക്കൽ ഇൻഫർമേഷൻ ഡയറക്ടർ ഉമാപ്രേമനെയുമാണ് ഇന്ന് രാവിലെയാണ് പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. പ്രദേശത്ത് 35ഒാളം നായ്ക്കളെ ഇവരുടെ നേതൃത്വത്തിൽ നാട്ടുകാർ കൊന്നിരുന്നു.
എന്നാൽ സ്ത്രീകളും വ്യദ്ധരുമടങ്ങുന്ന 100 ഒാളം വരുന്ന ആൾക്കൂട്ടം പൊലീസിനെതിരെ രംഗത്തെത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ തങ്ങളെക്കൂടി അറസ്റ്റ് െചയ്യണമെന്നാവശ്യപ്പെട്ട് പൊലീസിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. 900ത്തോളം ടൂറിസ്റ്റ് മേഖലകളുള്ള വർക്കലയിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും ആശുപത്രി, അറവ്ശാല, എന്നിവിടങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങൾ രാത്രികാലങ്ങളിൽ വലിച്ചെറിയുന്നതും തെരുവ് നായകൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം പുലർച്ചെയാണ് വീട്ടിലെ സിറ്റൗട്ടില്‍ കിടന്നുറങ്ങിയ രാഘവനെ നായകൾ കൂട്ടമായി അക്രമിച്ചത്. മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവേറ്റ വൃദ്ധനെ വര്‍ക്കല താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.