അവർ കൊണ്ടുപോയത് എെൻറ ജീവിതം...സ്വരമിടറി തെരുവ് ഗായകൻ
text_fieldsതൊടുപുഴ: തെരുവുഗായകൻ മുഹമ്മദ് ഗസ്നിയുടെ ജീവനും ജീവിതവുമായിരുന്നു ആ മൈക്കും സ്പീക്കറും. മൂവാറ്റുപുഴക്കുപോകാൻ തൊടുപുഴയിലെ ബസ്സ്റ്റോപ്പിലിരുന്നപ്പോൾ അൽപം മയങ്ങിപ്പോയി. ഈ സമയത്താണ് ആരോ എല്ലാമായ മൈക്കും സ്പീക്കറും കൊള്ളയടിച്ചത്.
ഇവ കിട്ടാതെ ഇനി താനെങ്ങനെ പാടുമെന്നാണ് ഈ അവശ കലാകാരെൻറ ചോദ്യം. അവയായിരുന്നു തനിക്ക് മൂന്നുനേരം അന്നം തന്നിരുന്നതെന്ന് ഗസ്നി പറയുേമ്പാൾ ആ ശബ്ദം ഒരിക്കലുമില്ലാതെ ഇടറി.
കേരളത്തിലെ എല്ലാ തെരുവുകളിലും പാട്ടുപാടി നടന്ന് ഉപജീവനം നടത്തുന്ന ഗായകനാണ് 69കാരനായ ഗസ്നി. 28വര്‍ഷത്തോളം ചുമട്ടുതൊഴിലാളിയായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിലായിരുന്നു ജോലിനോക്കിയത്. ഒരു അപകടത്തെ തുടര്‍ന്ന് ജോലിക്കുപോകാനാവാത്ത അവസ്ഥയിലായി.
വാർധക്യവും രോഗവുമൊക്കെ വില്ലനായെത്തിയേപ്പാൾ പാട്ട് ഉപജീവനമാർഗമാക്കി. ഒരിക്കല്‍ ഗായകനും നടനുമായ വിനീത് ശ്രീനിവാസന് മുഹമ്മദ് ഗസ്നി തെരുവിൽ പാടുന്നതിെൻറ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെ കേരളം മുഴുവന്‍ തപ്പിനടന്ന ഗായകൻ കൂടിയായി മുഹമ്മദ് ഗസ്നി മാറി.
ഗായകനെ തിരിച്ചറിഞ്ഞതോടെ ഫ്ലവേഴ്സ് അടക്കം ചാനലില്‍ മുഹമ്മദ് ഗസ്നി പാട്ടുകാരനായി എത്തി തിളങ്ങി. ആയിരക്കണക്കിന് പാട്ടുകളാണ് ഗസ്നി ഹൃദിസ്ഥമാക്കിയിട്ടുള്ളത്. കവലകളില്‍ കരോക്കെ െവച്ച് പാട്ട് പാടും. തുടക്കസമയത്ത് മൈക്കും സ്പീക്കറുമൊക്കെ വാടകക്കെടുത്തായിരുന്നു പാട്ട്.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വഴിയോരങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ് മുഹമ്മദ്. സിനിമ, നാടക ഗാനങ്ങള്‍, ഗസലുകള്‍, ഭക്തിഗാനങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുപോലെ വഴങ്ങും. മൈക്കും സെറ്റുമൊക്കെ വാടകെക്കടുത്ത് പാടുന്നതിന് കഴിയാതായതോടെ മോഹൻലാൽ പറഞ്ഞ് ആൻറണി പെരുമ്പാവൂരാണ് ഇപ്പോൾ കാണാതായ മൈക്കും സ്പീക്കറും വാങ്ങിത്തന്നതെന്ന് മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് തൊടുപുഴയിലെത്തിയത്. നഗരത്തിൽ പലയിടങ്ങളിലും പാട്ടുപാടി രാത്രി മൂവാറ്റുപുഴക്ക് പോകാനായാണ് തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിലെ ബസ് സ്റ്റോപ്പിൽ കയറിയിരുന്നത്. ഏറെ കാത്തുനിന്നിട്ടും ബസ് ലഭിച്ചില്ല. ക്ഷീണം മൂലം ഉറങ്ങിപ്പോയി.
രണ്ടുമണിയോടെ കണ്ണ് തുറന്നപ്പോഴാണ് മൈക്കും സ്പീക്കറുമടക്കം മോഷ്ടിക്കപ്പെട്ടതായി മനസ്സിലാക്കിയത്. തുടർന്ന് ഗാന്ധി സ്ക്വയറിലുള്ള ടാക്സി ഡ്രൈവർമാരോട് വിവരം പറഞ്ഞു. ഇവരെല്ലാം ചേർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഡ്രൈവർമാരുടെ കൈവശമുണ്ടായിരുന്ന പണവും തൊടുപുഴ നഗരത്തിലെ ഒരു മൊബൈൽ കട ഉടമയുടെ കൂടി സഹായത്തോടെ ഒരു സ്പീക്കർ വാങ്ങി നൽകിയെങ്കിലും തനിക്ക് വഴങ്ങുന്നതായില്ലെന്ന് മുഹമ്മദ് ഗസ്നി പറഞ്ഞു.
തെൻറ മൈക്കും സ്പീക്കറും കിട്ടുമെന്ന വിശ്വാസത്തിലാണ് ഇദ്ദേഹമിപ്പോഴും. അന്വേഷണം നടക്കുന്നതായി തൊടുപുഴ പൊലീസും പറഞ്ഞു.
പരിചയമുള്ളവർ ഭക്ഷണവും വസ്ത്രവും വാങ്ങിനൽകി. ആരുടെയും മുന്നിൽ കൈനീട്ടി നിൽക്കുന്നത് വിഷമമാണ്. തനിക്ക് ഒരു നല്ല മൈക്കും സ്പീക്കറും ലഭിച്ചാൽ പാട്ടുപാടി ജീവിക്കാൻ കഴിയും. ഭൂമിയിൽ നല്ല മനുഷ്യർ ഒരുപാടുണ്ടെന്നും ആരെങ്കിലും തെൻറ സങ്കടം കേൾക്കാതിരിക്കില്ലെന്നും മുഹമ്മദ് ഗസ്നി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.