തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക്; 19 തദ്ദേശ സ്ഥാപനങ്ങളിൽ പ്രാരംഭ പഠനം
text_fieldsകാസർകോട്: തെരുവുവിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്ന നിലാവ് പദ്ധതിയുടെ ഭാഗമായി 19 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രാരംഭ പഠനം. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ പരിധികളിലെ തെരുവുവിളക്കുകളാണ് എൽ.ഇ.ഡി ലൈറ്റുകളിലേക്ക് വഴിമാറുന്നത്.നോഡൽ ഏജൻസിയായ കെ.എസ്.ഇ.ബിയുമായി ചേർന്നാണ് പഠനം. സംസ്ഥാനത്തെ കോർപറേഷനുകളിൽ കണ്ണൂരിനെയാണ് പ്രാരംഭ പഠനത്തിന് തിരഞ്ഞെടുത്തത്.
കൽപറ്റ (വയനാട് ജില്ല), തലശ്ശേരി, മട്ടന്നൂർ (കണ്ണൂർ), പൊന്നാനി (മലപ്പുറം), കോട്ടയം (കോട്ടയം), പത്തനംതിട്ട (പത്തനംതിട്ട), ആറ്റിങ്ങൽ (തിരുവനന്തപുരം) നഗരസഭകളിലും ബേഡഡുക്ക (കാസർകോട്), വയലാർ (ആലപ്പുഴ), ആലപ്പാട് (കൊല്ലം), കാന്തല്ലൂർ (ഇടുക്കി), പായം (കണ്ണൂർ), പോത്തുകൽ (മലപ്പുറം), കാട്ടൂർ (തൃശൂർ), പുതുപരിയാരം (പാലക്കാട്), മുളവുകാട് (എറണാകുളം), മേപ്പാടി (വയനാട്), ചേളന്നൂർ (കോഴിക്കോട്) ഗ്രാമപഞ്ചായത്തുകളിലും പഠനം നടക്കും.
പഠനവേളയിൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ പ്രതിനിധിയെയും വാഹനവും വിട്ടുനൽകാനും ജീവനക്കാർ കുറവായതിനാൽ കെ.എസ്.ഇ.ബിയിൽ കരാറുകാരെ നിയോഗിക്കുമ്പോൾ അവർക്കുള്ള വേതനം തദ്ദേശസ്ഥാപനം നൽകാനും കെ.എസ്.ഇ.ബി സർക്കാറിന് കത്ത് നൽകിയിരുന്നു. പ്രാരംഭ പഠനം 2020 ഒക്ടോബർ 10നുള്ളിൽ പൂർത്തീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. എനർജി എഫിഷ്യൻസി സർവിസസ് ലിമിറ്റഡ് (ഇ.ഇ.എസ്.എൽ) എന്ന കേന്ദ്ര സർക്കാർ കമ്പനിയെയാണ് പദ്ധതിയുടെ പ്രോജക്ട് മാനേജ്മെൻറ് കൺസൾട്ടൻറായി കെ.എസ്.ഇ.ബി തിരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.